Latest NewsInternational

ഭീകരാക്രമണം ; ബസ്സിന് നേരെയുള്ള ആക്രമണത്തിൽ നിരവധി മരണം

ബെയ്റൂട്ട് : ബസ്സിന് നേരെയുള്ള ആക്രമണത്തിൽ നിരവധി മരണം. സിറിയയില്‍ യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. നൂറോളംപേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. ഒട്ടേറെപ്പേര്‍ക്കു പരുക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

വിമതരുടെ നിയന്ത്രണത്തിലായിരുന്ന രണ്ടു പട്ടണങ്ങളില്‍നിന്നും ജനങ്ങളെ സര്‍ക്കാര്‍മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണു അലെപ്പോയുടെ പടിഞ്ഞാറന്‍ പട്ടണമായ റഷിദിനില്‍ ബസുകള്‍ക്കു സമീപം കാറിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button