Latest NewsIndia

ഫോബ്‌സ് അണ്ടര്‍ മുപ്പത് ലിസ്റ്റില്‍ 50ല്‍ അധികവും ഇന്ത്യാക്കാര്‍

ന്യൂയോര്‍ക്ക് : ഫോബ്‌സ് അണ്ടര്‍ മുപ്പത് ലിസ്റ്റില്‍ 50ല്‍ അധികവും ഇന്ത്യാക്കാര്‍. ജിംനാസ്റ്റ് ദീപ കര്‍മാക്കര്‍, ഒളിമ്പിക് മെഡലിസ്റ്റ് സാക്ഷി മാലിക്, നടി ആലിയ ഭട്ട് എന്നിങ്ങനെ ലിസ്റ്റ് നീളുകയാണ്. 2017ലെ ഫോബ്‌സ് അണ്ടര്‍ മുപ്പത് 300 യുവ സംരംഭകരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. മുപ്പതില്‍ പത്തോളം വിഭാഗങ്ങളും ഉണ്ട്. വിനോദം, സാമ്പത്തികം, സാമൂഹ്യ സംരംഭകര്‍, ടെക്‌നോളജി എന്നിങ്ങനെയാണ് ഈ വിഭാഗങ്ങള്‍.

ഇന്ത്യക്കാരായി ലിസ്റ്റില്‍ 53 പേരുള്ളപ്പോള്‍ ചൈനക്കാരായി ലിസ്റ്റിലുള്ളത് 76 പേരാണ്. കഴിഞ്ഞ ഒളിംമ്പിക്‌സിലെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ ഫൈനല്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായ 23 കാരി ദീപ കാര്‍മാക്കറുടെ പേരാണ് ഇന്ത്യക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ജിംനാസ്റ്റിക്സിലെ വോള്‍ട്ട് ഫൈനലില്‍ നാലാം സ്ഥാനത്താണ് ദീപ ഫിനീഷ് ചെയ്തത്. എന്നാല്‍ ദീപയുടെ നാലാം സ്ഥാനം മെഡല്‍നേട്ടത്തേക്കാള്‍ തിളക്കം നിറഞ്ഞതാണ് ഫോബ്‌സ് ചൂണ്ടിക്കാട്ടുന്നു.

ഒളിംമ്പിക്‌സില്‍ ഗുസ്തിയില്‍ മെഡല്‍ നേടിയ ആദ്യ വനിതയായ സാക്ഷി മാലിക്കും തൊട്ട് പിന്നാലെ തന്നെയുണ്ട്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി മാലിക്. ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്ന് എത്തി ഇത്രയും വലിയ നേട്ടം കൈവരിച്ചതാണ് സാക്ഷി ലിസ്റ്റില്‍ ഇടം പിടിക്കാന്‍ കാരണമെന്ന് ഫോബ്‌സ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button