Latest NewsNewsIndia

ആന്ധ്ര ചുട്ടുപൊള്ളുന്നു- ഉഷ്ണക്കാറ്റിൽ പലർക്കും കാഴ്ച നഷ്ടമായി

ആന്ധ്ര/തെലങ്കാന : ആന്ധ്രയിലും തെലങ്കാനയിലെ ചൂട് മുൻ വർഷങ്ങളേക്കാൾ അധികരിക്കുന്നു. ചുട്ടുപൊള്ളുകയാണ് ഇരു സംസ്ഥാനങ്ങളും. 46 മുതൽ 49 ഡിഗ്രി വരെയാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തുന്ന താപനില. കൂടാതെ പൊടി കലർന്ന ഉഷ്ണക്കാറ്റിൽ പലർക്കും ഭാഗികമായി കാഴ്ച ശക്തി നഷ്ടമായി.മിക്കവർക്കും കണ്ണ് പഴുക്കുന്ന അവസ്ഥയും ഉണ്ട്.സൺ ഗ്ളാസ് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. സർക്കാർ 12 മണി മുതൽ 4 മണി വരെ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഈ സമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാതെ ശ്രദ്ധിക്കണം എന്ന് നിർദ്ദേശമുണ്ട്. മിക്ക ഹോസ്റ്റലുകളും അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ സൂരാതപം കാരണം ഒരുകുടിലിന് തീപിടിച്ച് നാലുകുട്ടികൾ മരിച്ച ദാരുണ സംഭവവും ഉണ്ടായി. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളും ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുമാണ് മരിച്ചത്. കുടിലിനുള്ളിൽ പകൽ ഉറങ്ങിയ കുട്ടികളാണ് മരിച്ചത്. കുടിലിന്‌സമീപമുള്ള പുല്ലിനും ഉണങ്ങിയ ഇലകൾക്കും ചൂട് കാരണം തീ പിടിച്ച് കുടിലിലേക്ക് പടരുകയായിരുന്നു.തെലങ്കാനയില്‍ മാത്രം ഇതുവരെ 21പേരാണ് ചൂട് കാരണം മരിച്ചത്.

കടുത്ത ഡീഹൈഡ്രേഷൻ ഉണ്ടാവുമെന്നതുകൊണ്ടുതന്നെ ദിവസം ആറു മുതൽ ഏഴു വരെ ലിറ്റർ വെള്ളം കുടിക്കണമെന്ന് ഗവണ്മെന്റ്  പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശരീരം മുഴുവൻ മൂടി നടക്കാനും സൂര്യന്റെ ചൂട് നേരിട്ട് ശരീരത്തു ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.റോഡിൽ ഉച്ച സമയത്ത് ടാർ ഉരുകുന്നതായും വണ്ടികളുടെ ടയർ തീപിടിച്ചു പൊട്ടാൻ സാധ്യതയുള്ളതായും അധികാരികൾ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ പകുതിയിൽ തന്നെ ഇത്രയും ചൂട് അധികരിച്ചത് ഏവരെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button