USANewsInternational

ദേശീയ ഗാനത്തിനിടെ നെഞ്ചില്‍ കൈവയ്ക്കാന്‍ ട്രംപ് മറന്നപ്പോൾ കൈ കൊണ്ടൊരു തട്ട് കൊടുത്ത് മെലാനിയ : വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗ് ആയി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപിന്റേയും ഭാര്യ മെലാനിയ ട്രംപിന്റേയും വീഡിയോ. ദേശീയ ഗാനത്തിനിടെ നെഞ്ചില്‍ കൈവയ്ക്കാന്‍ ട്രംപ് മറന്നപ്പോൾ മെലാനിയ കൈകൊണ്ട് തട്ടി ഓർമപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. വൈറ്റ് ഹൗസിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെയുള്ള ദേശീയ ഗാനത്തിനിടെയാണ് ആദരസൂചകമായി നെഞ്ചില്‍ കൈ വയ്ക്കാന്‍ ട്രംപ് മറന്നത്. പെട്ടന്നു തന്നെ ഇത് മനസ്സിലാക്കിയ ട്രംപ് വലത് കൈ നെഞ്ചോട് ചേര്‍ക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

അമേരിക്കന്‍ പ്രസിഡന്റ് അല്ലാത്ത സമയത്ത് കൂടി പൊതു ചടങ്ങിനിടെ ദേശീയഗാനം മുഴങ്ങുമ്പോള്‍ ആദരം പ്രകടിപ്പിക്കാന്‍ മറന്ന ഒബാമയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഇതൊന്നും കാണുന്നില്ലേ എന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

https://youtu.be/0q2QUUDnDEI

shortlink

Related Articles

Post Your Comments

Related Articles


Back to top button