Latest NewsNewsInternational

ഇന്ത്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ച ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിന് സമ്മര്‍ദ്ദം ചെലുത്താന്‍ പാക് മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തടവിലാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ഉന്നയിച്ചിരിക്കുന്നത്.

ലഫ്.കേണലായി വിരമിച്ച മുഹമ്മദ് ഹബീബിനെ നേപ്പാളില്‍ നിന്നും തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത പാക് ഉദ്യോഗസ്ഥരുടെ ആരോപണം. സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏപ്രില്‍ ആറിന് കാഠ്മണ്ഡു വിമാനത്താവളത്തില്‍ എത്തിയ ഹബീബfനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ഹോട്ടലില്‍ എത്തിച്ചത് ഒരു ഇന്ത്യക്കാരനാണെന്നും അവര്‍ പറയുന്നു. റോ ഉദ്യോഗസ്ഥരുടെ പദ്ധതി പ്രകാരം തടവിലാക്കിയിരിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്.

പാകിസ്ഥാനില്‍ തീവ്രവാദ ആക്രമണങ്ങളില്‍ 1,345 പേര്‍ കൊല്ലപ്പെട്ടതില്‍ ജാദവിന് പങ്കുണ്ട്. 2001 ഇന്ത്യന്‍ നാവിക ഇന്റലിജന്‍സില്‍ ചേര്‍ന്ന ജാദവ് പിന്നീട് ഇറാനില്‍ നിയമിതനായി. 2016ല്‍ അറസ്റ്റിലാകുന്നവരെ അവിടെ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പാകിസ്ഥാനിലേക്ക് രഹസ്യയാത്രകള്‍ നടത്തുകയായിരുന്നു ജാദവെന്നും അവര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button