Latest NewsTechnology

ഗാലക്‌സി എസ് 8 ഇന്ത്യയിലെത്തി

ന്യൂഡൽഹി : സാംസങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഗാലക്സി എസ്8, എസ്8 പ്ലസ് എന്നിവ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. സുരക്ഷക്കായി ഫോൺ അൺലോക്ക് ചെയ്യാനും സാംസങ് അക്കൗണ്ട് വെരിഫൈ ചെയ്യാനും കണ്ണിലെ കൃഷ്ണമണി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഐറിസ് സ്കാനറുണ്ട്. ഇതുകൂടാതെ രണ്ട് ഫോണുകളിലും പിന്നിൽ വിരലടയാള സ്കാനറുമുണ്ട്. എസ്8ന് 57,900 രൂപയും എസ്8 പ്ലസിന് 64,900 രൂപയുമാണ് ഇന്ത്യൻ വില. മിഡ്നൈറ്റ് ബ്ലാക്, ഒാർക്കിഡ് ഗ്രേ, ആർക്ടിക് സിൽവർ, കോറൽ ബ്ലൂ, മേപ്പിൾ ഗോൾഡ് നിറങ്ങളിൽ എസ്8 ലഭിക്കും.

നാലിനെക്കാൾ രണ്ട് മടങ്ങു വേഗവും നാലുമടങ്ങ് പരിധിയുമുള്ളതും കുറഞ്ഞ ഉൗർജ ഉപയോഗമുള്ളതുമായ ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുമായി വരുന്ന ആദ്യ സ്മാർട്ട്ഫോണാണിത്. മുന്നിൽ താഴെയുള്ള ഹോം ബട്ടൺ ഒഴിവാക്കി അരികുകൾ പൂർണമായും കുറച്ചുകൊണ്ടുള്ള രൂപകൽപനയാണ്. ഒരേസമയം പലകാര്യങ്ങൾ ചെയ്യാൻ ഇത് സൗകര്യപ്രദമാണ്. സാധാരണ ഫോണുകളിൽ കാണുന്ന യൂസർ ഇൻറർഫേസിന് (UI) പകരം കൂടുതൽ പരിഷ്കൃതമായ യൂസർ എക്സ്പീരിയൻസ് (UX) രൂപകൽപനയാണ്. ഒരു കൈകൊണ്ട് സുഖമായി പ്രവർത്തിപ്പിക്കാം.

കരുത്തേറിയ പ്രോസസർ കാരണം സെക്കൻഡിൽ ഒരു ജിഗാബൈറ്റ് വരെ ഡൗൺലോഡ് വേഗമുള്ള ജിഗാബൈറ്റ് എൽ.ടി.ഇ, ജിഗാബൈറ്റ് വൈ ഫൈ സാധ്യമാകും.ഗാലക്സി എസ് 8ന് 1440×2960 പിക്സൽ റസലൂഷനുള്ള 5.8 ഇഞ്ച് ക്യൂ.എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ്. എസ് 8 പ്ലസിന് 1440×2960 പിക്സൽ റസലൂഷനുള്ള 6.2 ഇഞ്ച് ക്യൂ.എച്ച്.ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ്.

കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 12 മെഗാപിക്സൽ ‘ഇരട്ട പിക്സൽ’ പിൻകാമറ, എട്ട് മെഗാപിക്സൽ മുൻകാമറ, 2.3 ജിഗാഹെർട്സ് നാലുകോറും 1.7 ജിഗാഹെർട്സ് നാലുകോറും വീതമുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ (2.35 ജിഗാഹെർട്സ് നാലുകോറും 1.9 ജിഗാഹെർട്സ് നാലുകോറും വീതമുള്ള എക്സൈനോസ് 8895 പ്രോസസറുമുണ്ട്), നാല് ജി.ബി റാം, 256 ജി.ബി വരെ കൂട്ടാവുന്ന 64 ജി.ബി ഇേൻറണൽ മെമ്മറി, ഫോർജി എൽ.ടി.ഇ, ൈവഫൈ, ബ്ലൂടൂത്ത് 5.0, യു.എസ്.ബി ൈടപ്പ് സി പോർട്ട്, എസ് 8ൽ വയർലസ് ചാർജിങ്ങുള്ള 3000 എം.എ.എച്ച് ബാറ്ററി, എസ് 8 പ്ലസിൽ 3500 എം.എ.എച്ച് ബാറ്ററി, എസ് 8ൽ 155 ഗ്രാമും എസ് 8 പ്ലസിൽ 173 ഗ്രാമും ഭാരം എന്നിവയാണ് വിശേഷങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button