KeralaLatest NewsNews

കാതടപ്പിക്കുന്ന മെഗാസോണിക് ഹോണുകള്‍ : നിരോധനങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും അനധികൃത ഹോണുകളുടെ ഉപയോഗം തുടരുന്നു. സംസ്ഥാനത്ത് മെഗാസോണിക് ഹോണുകള്‍ക്ക് നിയന്ത്രണമില്ല. നിരോധനങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിയമ ലംഘനം തുടരുകയാണ്.

എല്ലാവര്‍ക്കും ബാധകമായ നിയമം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍ മന്ത്രി, ടൂറിസം മന്ത്രി, സിറ്റി പൊലീസ് കമ്മിഷണര്‍, ജില്ലാ ഭരണ മേധാവികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്.

നിയമം പാലിക്കേണ്ടവരുടെ പരസ്യമായ നിയമലംഘനമാണിത്. അനുവദനീയ 82 ഡെസിബെല്ലിനുമുകളില്‍ ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള മന്ത്രിമാര്‍ ചീറിപ്പായുന്നത് കാതടപ്പിക്കുന്ന ഹോണുകള്‍ ഉപയോഗിച്ച്.

70 ഡെസിബലിൽ കൂടുതലുള്ള ശബ്ദം കേൾവി തകരാർ അടക്കമുള്ള പല പ്രശ്‌നങ്ങൾക്കും കാരണമാകും. ഉയർന്ന ശബ്‌ദം സ്ഥിരമായി കേൾക്കുന്നത്‌ ഹൃദയാഘാതം അടക്കമുള്ള പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button