Latest NewsNewsIndia

വടികൊടുത്ത് അടി വാങ്ങിച്ച ഒരു ഹിന്ദി നടന്റെ പൊങ്കാലകഥ

ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന് ട്വിറ്ററില്‍ ആരാധകരുടെ ചീത്തവിളി. മോഹന്‍ലാലിനെ പരിഹസിച്ചതിനാണ് കെ.ആർ.കെയ്ക്ക് പൊങ്കാല നേരിടേണ്ടി വന്നത്. കമാല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ കളിയാക്കി രംഗത്ത് വന്നത് മഹാഭാരതം സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്. 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ഈ ചിത്രം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. ‘നിര്‍മാതാവായ ബികെ ഷെട്ടിയുടെ പണം എന്തിനാണ് വെറുതെ കളയുന്നത്?’- കെആര്‍കെ ചോദിക്കുന്നു. കെആര്‍കെയുടെ ട്വീറ്റിന് താഴെ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ് ആരാധകര്‍ ചീത്തവിളിക്കുന്നത്.

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button