Latest NewsNewsIndia

അരിവാൾ തപ്പിയിറങ്ങിയ പിണറായി കെജരിവാളിനെ കാണാൻ പോയത് “അരിവാളുകാരനെന്ന്” തെറ്റിദ്ധരിച്ച്- പി സി ജോർജ്ജ്

കോട്ടയം: പിണറായിയുടെ കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയെ പരിഹസിച്ചു പി സി ജോർജ്ജ് എം എൽ എ. ആം ആദ്മി യുടെ കേരളത്തിലെ നേതാവ് സി ആർ നീലകണ്ഠൻ പിണറായിക്കെതിരെ ലാവലിൻ കേസ് നടത്തുന്നയാളാണ്. എന്നാൽ പിണറായി കെജ്‌രിവാൾ അരിവാളുകാരനാണെന്ന് തെറ്റിദ്ധരിച്ചാണ് പോയി കണ്ടിട്ടുണ്ടാവുക എന്ന് ജോർജ്ജ് പരിഹസിച്ചു.

“ബംഗാളിൽ നാലാം സ്ഥാനത്തായതിനാൽ പിണറായി സഖാവ് അരിവാൾ തപ്പിയിറങ്ങിയപ്പോൾ ആയിരിക്കാം കെ ജി അരിവാൾ എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത്.അത് അരിവാളാണ് എന്ന് തെറ്റിദ്ധരിച്ചാണ് പിണറായി കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത്” ജോർജ്ജ് പറഞ്ഞു.കെ എം മാണിയെ കോൺഗ്രസ് അഭയാർഥിയാക്കി മാറ്റിയെന്നും ജോർജ്ജ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button