Latest NewsIndiaNews

ബാബ്‌റി മസ്‌ജിദ്‌ തകർക്കാൻ ആഹ്വാനം നൽകിയത് ആരെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ്

 

ലഖ്നൗ: ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയത് എല്‍.കെ അദ്വാനിയല്ല എന്നും അത് താനാണെന്നും വെളിപ്പെടുത്തി ബിജെപി നേതാവ് രാം വിലാസ് വേദാന്തി.ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വേദാന്തി പറഞ്ഞു. പന്ത്രണ്ടാം ലോകസഭയിൽ അംഗമായിരുന്നു വേദാന്തി.ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് വിചാരണ വീണ്ടും തുടരണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് ഇപ്പോൾ വേദാന്തിയുടെ ഈ പ്രസ്താവന.

മസ്ജിദ് തകര്‍ക്കാര്‍ കര്‍സേവകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതില്‍ തനിക്കൊപ്പം അശോക് സിംഗാള്‍, മഹന്ത് അദൈ്വത് എന്നിവരും ഉണ്ടായിരുന്നു. അദ്വാനി, മുരളീ മനോഹര്‍ ജോഷി, വിജയരാജെ സിന്ധ്യ എന്നീ നേതാക്കള്‍ കര്‍സേവകരെ ശാന്തരാക്കാന്‍ ശ്രമിച്ചവരാണെന്നും അദ്വാനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയുടെ രണ്ടാം നിര നേതാക്കളാണ് ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button