Latest NewsNewsInternational

മക്ക-ജിദ്ദ ഹൈവെയില്‍ പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച് മരണം : നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി

ജിദ്ദ:  മക്ക-ജിദ്ദ ഹൈവെയില്‍ പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച് മരണം . ഹറമൈന്‍ എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.
ടാങ്കര്‍ തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായകുകയും ചെയ്തു. ടാങ്കറിന്റെ ഡ്രൈവറാണ് മരിച്ചത്. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടയാനായി.
ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള പ്രധാന പാതയിലാണ് അപകടമുണ്ടായത്. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തീര്‍ത്ഥാടകരുമായി പോകുന്നത് ഇത് വഴിയാണ്.

shortlink

Related Articles

Post Your Comments


Back to top button