Latest NewsNewsIndia

പൊങ്ങച്ചം അടിയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ ഫേസ്ബുക്ക് ഉപയോഗിയ്ക്കാന്‍ വിലക്ക്

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആത്മപ്രശംസയ്ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിയ്ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിയ്ക്കുന്നത് കണ്ടതിനാല്‍ തന്റെ യോഗങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വീസ് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാതലത്തിലുള്ള ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിയ്ക്കുന്നുണ്ട്. യോഗങ്ങളിലെത്തിയാല്‍ ഉടന്‍തന്നെ സാമൂഹിക മാധ്യമങ്ങളില്‍ കയറുകയാണ് ഇവരുടെ പതിവ്.

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം പ്രശസ്തിക്കു വേണ്ടിയല്ല ജനന്മയ്ക്കു വേണ്ടിയായിരിക്കണം ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത്. സമൂഹമാധ്യമങ്ങള്‍ വലിയ സാധ്യതയാണ്. നിരവധി ഉദാഹരണങ്ങളും അദ്ദേഹം നിരത്തി. പോളിയോ തുള്ളിമരുന്നിന്റെ വിതരണത്തിന്റെ തിയതികളും വിവരങ്ങളും അറിയിക്കാന്‍ സമൂഹമാധ്യമങ്ങള്‍ മെച്ചപ്പെട്ട ഉപാധിയാണ്. കൃത്യമായ ബോധവത്കരണം സമൂഹമാധ്യമങ്ങള്‍ വഴി നടത്താന്‍ സാധിക്കും. അതേസമയം ഞാന്‍ എന്റെ സ്വന്തം ചിത്രം ഫേസ്ബുക്കിലിട്ടാലോ ? അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button