Latest NewsNewsInternational

വിമാനത്തിന്റെ ലാന്‍ഡിങ് തയ്യാറെടുപ്പിനിടെ ദേശീയ ഗാനം മുഴങ്ങിയാല്‍ യാത്രക്കാര്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണോ ….?

ഇന്‍ഡോര്‍: സ്‌പൈസ് ജെറ്റിന്റെ ലാന്‍ഡിങ് തയ്യാറെടുപ്പിനിടെ വിമാനത്തില്‍ നിന്ന് ദേശീയ ഗാനം മുഴങ്ങാനിടയാക്കിയ സംഭവത്തില്‍ പരാതിയുമായി യാത്രക്കാരന്‍. തിരുപ്പതി-ഹൈദരബാദ് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റിട്ട് വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് ദേശീയ ഗാനം മുഴങ്ങി കേള്‍ക്കുന്നത്. ദേശീയ ഗാനത്തെ ബഹുമാനിച്ച് എണീറ്റ് നില്‍ക്കണോ അതോ വിമാന നിയമമനുസരിച്ച് ബെല്‍റ്റിട്ട് ഇരിക്കണോ എന്ന ആശങ്കയിലായി യാത്രക്കാരും ജീവനക്കാരും.

ദേശീയ ഗാനം കേട്ടാല്‍ എണീറ്റ് നില്‍ക്കണമെന്നുള്ള മൗലിക കര്‍ത്തവ്യം നിറവേറ്റാന്‍ ജീവന്‍ പണയപ്പെടുത്തി സീറ്റ് ബെല്‍റ്റ് അഴിച്ച് വെക്കണമെന്നുള്ളതായിരുന്നു യാത്രക്കാരെ അസ്വസ്ഥരാക്കിയത്. ഒരു ക്യാബിന്‍ ക്രൂവിന് പറ്റിയ അബദ്ധമാണ് ലാന്‍ഡിങിനുള്ള തയ്യാറെടുപ്പിനിടെ വിമാനത്തില്‍ നിന്ന് ദേശീയ ഗാനം മുഴങ്ങാനിടയാക്കിയത്. ഇയാള്‍ മ്യൂസിക് സിസ്റ്റം ഓഫാക്കുന്നിനിടെ സ്വിച്ച് മാറുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.ഒടുവില്‍ പൈലറ്റിന്റെ നിര്‍ദേശ പ്രകാരം സീറ്റ്‌ബെല്‍റ്റിട്ട് എല്ലാവരും ഇരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button