KeralaLatest News

ഓച്ചിറ ക്ഷേത്രത്തില്‍ വിശ്വാസികള്‍ നടയ്ക്കിരുത്തിയ കാളകളോട് കാട്ടിയ ക്രൂരത

ഓച്ചിറ•ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വഴിപാടായി നടയ്ക്കുവയ്ക്കുന്ന കാളകളേയും, കാള കിടാരികളേയും ക്ഷേത്ര കമ്മറ്റിയുടെ തീരുമാന പ്രകാരം ലേലം ചെയ്തു കൊടുക്കുന്നു.ഈ ലേലത്തിൽ പങ്കെടുക്കുന്നവരാവട്ടെ പൂർണ്ണമായും ഇറച്ചി കച്ചവടക്കാർ. അടിസ്ഥാന വിലപോലും കൊട്ടേഷൻ എടുക്കാതെ നേരിട്ട് ലേലം വിളി തുടങ്ങുക വഴി ഇറച്ചി കച്ചവടക്കാരും ഭരണസമിതിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് നടക്കുന്നതായും, ഭഗവാന് കാണിക്കയായി കിട്ടുന്ന കാളകൾ ഭഗവാന് തുല്ല്യമായാണ് കണക്കാക്കുന്നതെന്നും, ഇത് തീർത്തും ഭക്തരോട് കാണിക്കുന്ന അനീതിയെന്നും നാട്ടുകാർ പറയുന്നു. മറ്റൊരു ക്ഷേത്രത്തിലും മൃഗങ്ങളോട് ഇത്തരം ക്രൂരത കാണിക്കുന്നില്ല എന്നതും, ഇനിയും ഇവിടെ ഈ അനീതി അനുവദിക്കില്ല എന്നും ഭക്തജനങ്ങൾ പ്രതിഷേധ സ്വരത്തിൽ പറയുന്നു.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നടത്തുന്ന ഈ അരുംകൊലയും, അഴിമതിയും തീർത്തും പ്രതിഷേധർഹം തന്നെ. ഈ കൊടും ക്രൂരതയ്ക്കെതിരെ വ്യക്തികളും, സംഘടനകളും പ്രതികരിക്കണം എന്ന് അഭ്യർത്ഥിക്കുന്നതായും ജനങ്ങൾ ആവശ്യപെടുന്നു.

-വി.കെ ബൈജു

shortlink

Related Articles

Post Your Comments

Related Articles


Back to top button