Latest NewsGulf

യുഎഇയില്‍ മാതാപിതാക്കള്‍ക്കൊപ്പംതാമസിക്കാനാഗ്രഹിക്കുന്ന പ്രവാസികള്‍ അറിയാന്‍

ദുബായ് : യുഎഇയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനാഗ്രഹിക്കുന്ന പ്രവാസികള്‍ അവര്‍ക്കുള്ള റെസിഡന്‍സ് വിസ ലഭിക്കുന്നതെങ്ങനെയെന്ന് അറിയുക. മാതാപിതാക്കളെ പരിപാലിക്കാന്‍ നാട്ടില്‍ ആരുമില്ലെങ്കില്‍, അതായത് അപേക്ഷകന്‍ മാത്രമാണ് മാതാപിതാക്കളുടെ ഏക സന്താനമെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. മാതാപിതാക്കള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസി നേടേണ്ടതും ഇതില്‍ പ്രധാനമാണ്. 600 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ ഇന്‍ഷൂറന്‍സ് പരിരക്ഷ.


റെസിഡന്‍സ് വിസ കൈവശമുള്ളവര്‍ക്ക് താമസ്ഥലവും 19,000 ദിര്‍ഹം ശമ്പളവും ലഭിക്കുന്നുണ്ടെങ്കിലോ താമസ സ്ഥലമില്ലാതെ 20,000 ദിര്‍ഹം ശമ്പളം ലഭിക്കുന്നുണ്ടെങ്കിലോ മാതാപിതാക്കള്‍ക്കുള്ള റെസിഡന്‍സ് വിസ സ്വന്തമാക്കാം. ശമ്പളം ഇതില്‍ താഴെയാണെങ്കില്‍ ആവശ്യക്കാര്‍ക്ക് ഡി എന്‍ ആര്‍ ഡിക്ക് കീഴിലുള്ള മാനുഷിക പരിഗണനാ വിഭാഗത്തെ സമീപിക്കാം. ശമ്പളത്തേക്കാള്‍ വ്യക്തിപരമായ വിഷയങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന വിഭാഗമാണിത്. താമസിക്കുന്ന വീട്ടില്‍ മതിയായ സ്ഥലമുണ്ടെന്ന് ഉറപ്പിക്കാന്‍ ഡി ഇ ഡബ്ല്യു എ ബില്ലും വാടക കരാറും സമര്‍പ്പിക്കേണ്ടതാണ്. കുറഞ്ഞത് രണ്ട് കിടപ്പുമുറിയുള്ള അപാര്‍ട്ട്മെന്റുകളാണെങ്കില്‍ വിസ എളുപ്പം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button