Latest NewsKeralaIndia

അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകൾ  ടെക്നോപാർക്കിലും…..ഈ മഴക്കാലത്ത് നമുക്ക് കാർത്തുമ്പി കുടകൾ ആയാലോ ?  

കുട വിപണി കീഴടക്കാൻ അട്ടപ്പാടിയുടെ സ്വന്തം ‘കാർത്തുമ്പി’ ബ്രാൻഡ്. അട്ടപ്പാടിയിലെ അമ്പത് ആദിവാസി അമ്മമാര്‍ക്ക് കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്കിയാണ് പദ്ധതി കഴിഞ്ഞ വർഷം യാഥാര്ഥ്യമാക്കിയത്. ഇതിനാവശ്യമായ ഉല്പന്നങ്ങള്‍ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇത്തവണ 300 പേര്ക്ക് പരിശീലനം നല്കാനാണ് പദ്ധതി. അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാര്ത്തുമ്പി കുടകള് പദ്ധതി, ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനി ടെക്നോപാർക്ക് സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ്.

3 ഫോൾഡ് കുടകൾ ആണു കാർത്തുമ്പി നിർമ്മിച്ചു നൽകുന്നത്. മറ്റു കുടകളോട് താരതമ്യം ചെയ്യുമ്പോൾ ക്വാളിറ്റി യിൽ തരിമ്പും പിന്നിലല്ല കാർത്തുമ്പി ബ്രാൻഡ്. കുടയുടെ വില Rs.350/- ആണ്. ഇപ്പോൾ പ്രീ സെയിൽ കൂപ്പണുകൾ (Rs.100/-) ശേഖരിച്ചു, 2017 മേയ് 24 നു ടെക്‌നോപാർക്കിൽ വച്ച് കുടകൾ വിതരണം ചെയ്യാൻ ആണ് പ്രതിധ്വനിയുടെ പ്ലാൻ. കുട നൽകുമ്പോൾ ബാക്കി തുക Rs .250 /- നൽകിയാൽ മതിയാകും. കുട വാങ്ങാൻ താൽപ്പര്യം ഉള്ളവർ 2017 ഏപ്രിൽ 28 നു മുൻപ് പ്രീ സെയിൽ കൂപ്പണുകൾ വാങ്ങണം. കറുപ്പ് , ഇളം നീല, ചുവപ്പു നിറങ്ങളിലും ചിത്രങ്ങളിൽ ഉള്ളത് പോലെ വിവിധ വർണ്ണങ്ങളിലും കുട ലഭ്യമാണ്. പ്രത്യേക നിറം വേണ്ടവർ പ്രീ സെയിൽ കൂപ്പൺ വാങ്ങുമ്പോൾ അത് കൂടി പറയാൻ മറക്കരുത്.

കാർത്തുമ്പി എന്ന ബ്രാൻഡിൽ ആദിവാസി സംഘടനയായ ‘തമ്പ്’ ഉം ഓൺലൈൻ കൂട്ടായ്മ ആയ ‘പീസ് കളക്റ്റീവ്’ ഉം സംയുക്തമായിആരംഭിച്ചതാണ് കുട നിർമ്മാണ സംരംഭം. കേരളത്തിന്റെ ഒരു മൂലയിൽ കൈനീട്ടി നിൽക്കാൻ നിർബന്ധിതരാക്കപ്പെട്ട ഒരു ജന സമൂഹത്തിന്റെ ആത്മവിശ്വാസവും സ്വാഭിമാനബോധവും വളർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ടീം കാർത്തുമ്പി. ഇത്തരത്തിലുള്ള ഒരു സംരംഭത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയായി പ്രതിധ്വനി കരുതുന്നു.

2016ൽ 17 പേരിൽ നിന്നായി മൂലധനംകണ്ടെത്തിയാണ് 1000 ത്തോളം കുടകൾനിർമ്മിച്ച് വിപണിയിൽ എത്തിക്കുകയുംവിൽക്കുകയും ചെയ്തത്. ലോൺനൽകിയയവർക്കെല്ലാം തന്നെ തുക തിരിച്ച് നൽകാനും സാധിച്ചു. ഒരു ആദിവാസിവീട്ടമ്മയ്ക്ക് പ്രതിദിനം 500 മുതൽ 700 രൂപ വരെ വേതനം നൽകുവാനും കഴിഞ്ഞു. ഈ ഒരു നല്ല തുടക്കം നൽകിയ ആത്മവിശ്വാസത്തിലാണ് ടീം കാർത്തുമ്പി. ഈ വർഷവും ലോണായി തന്നെമൂലധനം കണ്ടെത്തി ആദ്യ ഘട്ടത്തിൽ 15,000 കുടവിപണനം ചെയ്യാൻ തയ്യാറെടുക്കുന്നത്.

ഈ മഴക്കാലത്ത് നമ്മളിൽ പലരും കുട്ടികൾക്കായും നമുക്കായും കുടകൾ വാങ്ങും നമുക്ക് കാർത്തുമ്പി കുടകൾ വാങ്ങാൻ കഴിഞ്ഞാൽ അതിജീവനത്തിനായ് പൊരുതുന്ന ആ സ്ത്രീകൾക്കും കുട്ടികൾക്കും ഒരു കൈതാങ്ങ് കൂടിയാകും എന്നതിൽ സംശയമില്ല. ജീവിതത്തിൽ ഒരിക്കൽ പോലും കുട ഉപയോഗിക്കാത്തവരാണ് കുട നിർമാണത്തിൽ പങ്കെടുക്കുന്നവരിൽ അധികവും. “മഴ കഴിയുന്നതു വരെ ഏതെങ്കിലും മരത്തിനു കീഴിൽ പതുങ്ങുന്നതാണ് ഞങ്ങളുടെ ശീലം. ഈ തുടക്കം ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ”- ട്രെയിനർ ലക്ഷ്മി ഉണ്ണികൃഷ്ണൻ പറയുന്നു. രണ്ടു വർഷം മുമ്പ് കുടനിർമാണത്തിൽ പരിശീലനം നേടിയ ദാസന്നൂർ ആദിവാസിയൂരിലെ ഈ വീട്ടമ്മയാണ് മറ്റുള്ളവരെ കുടനിർമാണത്തിന്റെ രസതന്ത്രം പഠിപ്പിച്ചത്.

ടെക്നോപാർക്ക് ജീവനക്കാർക്കിടയിൽ അട്ടപ്പാടിയിലെ അമ്മമാരെ സഹായിക്കുന്ന ഈ പദ്ധതിക്ക് പ്രചാരം കൊടുക്കണം എന്നും എല്ലാ ജീവനക്കാരും കുടകൾ പ്രീ ബുക്ക് ചെയ്തു ഈ സംരംഭത്തെ വിജയിപ്പിക്കണമെന്നും പ്രതിധ്വനി വിനീതമായി അഭ്യർഥിക്കുന്നു .

കാർത്തുമ്പി കുടകൾ ഓർഡർ ചെയ്യാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം

നിള – രാഹുൽ ചന്ദ്രൻ (9447699390 ) ; അഖിൽ (8281801349 )

തേജസ്വിനി – കിരൺ സി ( 8129128139); ഹരീഷ് ( 9446190683)

ഭവാനി – ഷിബു കെ (9400420970), രാജേഷ് രാജേന്ദ്രൻ (9037887945)

ലീല കാർണിവൽ – റോഷിൻ റോയ് (9961996339), ഹരികൃഷ്ണൻ ( 9605540490)

ഐ ബി എസ് ക്യാമ്പസ്സ് – അഞ്ജന (9995108169); വിപിൻ (9745294334)

ഗംഗ, ഫേസ് 3 – വൈശാഖ് ( 8281989643)

യമുന, ഫേസ് 3 – സതീഷ് കുമാർ ( 9961465454)

ചന്ദ്രഗിരി / ക്വസ്റ്റ് ഗ്ലോബൽ – മിഥുൻ പി എം (9567017062)

ഗായത്രി /നെയ്യാർ – ആദർശ് (9449187343), മാഗി ( 9846500087 )

ടെക്നോപാർക് ഫേസ് 2, യു എസ് ടി ഗ്ലോബൽ – അജിത് ശ്രീകുമാർ (9037325128), സിനു ജമാൽ – 8547076995

ടെക്നോപാർക് ഫേസ് 2, ഇൻഫോസിസ് – സുദീപ്ത (8447344760), സിബി (9847645476)

shortlink

Related Articles

Post Your Comments

Related Articles


Back to top button