Latest NewsNewsInternational

വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ വരുന്നു പുതിയ ഓണ്‍ലൈന്‍ മാധ്യമം

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയിടാനായി പുതിയ ഓണ്‍ലൈന്‍ മാധ്യമം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് വിക്കിപീഡിയ സഹസ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്. വിക്കിട്രിബ്യൂണ്‍ എന്ന പേരിട്ടിരിക്കുന്ന പുതിയ ഓണ്‍ലൈന്‍ മാധ്യമത്തിന് ആവശ്യമായ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജിമ്മി വെയ്ല്‍സ്.

പ്രഫഷണല്‍ ജേര്‍ണലിസ്റ്റുകളേയും സൗജന്യമായി വിവരങ്ങള്‍ സംഭാവന ചെയ്യുന്ന സംഘം എന്നിവരിലൂടെയാകും ഇതിലെ ഉള്ളടക്കം ചേര്‍ക്കപ്പെടുക
പൊതുവിഷയങ്ങള്‍, യു.എസ്, യു.കെ രാഷ് ട്രീയം തുടങ്ങി ശാസ്ത്രം, സാങ്കേതികം എന്നീ വാര്‍ത്തകളെല്ലാം വിക്കിട്രിബ്യൂണിലുണ്ടാകും. ഓരോ മേഖലയില്‍ നിന്നുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് വിക്കിട്രിബ്യൂണ്‍ വാര്‍ത്തകള്‍ നല്‍കുക. വായനക്കാര്‍ക്ക് ഇതിന്റെ യാഥാര്‍ഥ്യം പരിശോധിക്കാനും അതിലെ തെറ്റുകള്‍ തിരുത്താനും അവസരം ഉണ്ടാകും.
‘വാര്‍ത്തകള്‍ ജനങ്ങളില്‍ നിന്നാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണ്’ വിക്കിട്രിബ്യൂണ്‍ സംരംഭത്തെക്കുറിച്ച് വിശദീകരിക്കവെ ജിമ്മി വെയ്ല്‍സ് പറയുന്നു. വിദഗ്ധരായ മാധ്യമപ്രവര്‍ത്തകര്‍, ജനങ്ങള്‍ എന്നിവര്‍ തോളോടു തോള്‍ ചേര്‍ന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക, കൂടുതല്‍ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുക, തെറ്റായ വിവരങ്ങള്‍ നീക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു മാധ്യമസ്ഥാപനത്തില്‍ ഇതാദ്യമായാണ് സംഭവിക്കുന്നത്.
യുകെ പൊതുതിരഞ്ഞെടുപ്പോടെ വിക്കിട്രിബ്യൂണ്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് വിവരം. വിക്കിപീഡിയ പോലെ എല്ലാവര്‍ക്കും സൗജന്യമായ ലഭ്യമാകുന്നതായിരിക്കും വിക്കിട്രിബ്യൂണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button