Latest NewsNewsIndia

വീണ്ടും വോട്ടിങ് മെഷീനെ പഴിച്ച് കെജ്‌രിവാൾ- കെജ്‌രിവാളിനെതിരെ ആം ആദ്‌മി എം പി രംഗത്ത്

 

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കെജ്‌രിവാൾ. എന്നാൽ കെജ്‌രിവാളിനെതിരെ പഞ്ചാബില്‍ നിന്നുള്ള എംപി ഭഗവന്ത് മാന്‍ കടുത്ത വിമർശനവുമായി രംഗത്തെത്തി. ആംആദ്മി പഞ്ചാബില്‍ ചരിത്രപരമായ മണ്ടത്തരമാണ് കാണിച്ചതെന്നും ഒരു പ്രാദേശിക ക്രിക്കറ്റ് ടീമിനെ പോലെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഭഗവന്ത് മാൻ ആരോപിച്ചു.

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തെ സംബന്ധിച്ചിച്ച്‌ ഇതുവരെ പ്രത്യക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടില്ല.ഈ സാഹചര്യത്തിൽ വോട്ടിങ് മെഷീൻ പഴിക്കുന്നത് അടിസ്ഥാനരഹിതമാണെന്നു ഭഗവന്ത് പറഞ്ഞു. തോൽവിയുടെ കാരണം പരിശോധിക്കാതെ വോട്ടിങ് മെഷീനെ പഴിചാരുന്ന പ്രവണത നല്ലതല്ല. പഞ്ചാബിലെ തോൽവിയുടെ കാരണം പാർട്ടി ഹൈക്കമാണ്ടിലെ ചില നേതാക്കളുടെ അമിത ആത്മവിശ്വാസം കൂടിയാണ്.പരാജയ കാരണങ്ങള്‍ കെജ്‌രിവാളിനെ അറിയിച്ചിട്ടുണ്ടെന്നും ഭഗവന്ത് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button