IndiaNews

അഭിമാനമുണ്ടെങ്കില്‍ വീരമൃതു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിക്കരുത്; രാജ്‌നാഥ് സിങ്ങിനെതിരെ വിമർശനവുമായി ജവാൻ

ന്യൂഡൽഹി: കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ രോഷപ്രകടനവുമായി സിആര്‍പിഎഫ് ജവാന്റെ ഫേസ്ബുക്ക് വീഡിയോ. പശ്ചിമബംഗാളിലെ ദുര്‍ഗാപൂര്‍ 221 ബറ്റാലിയന്‍ ജവാന്‍ പങ്കജ് മിശ്രയാണ് എഫ്.ബി വീഡിയോയിലൂടെ അമര്‍ഷം രേഖപ്പെടുത്തിയത്. നല്ലൊരു മന്ത്രിയാണെന്ന് തെളിയിക്കാന്‍ രാജ്നാഥ് സിംഗിന് കഴിഞ്ഞില്ലെന്നും രാജ്നാഥ് സിംഗിന്റെ മൂക്കിന് താഴെ സി.ആര്‍.പി.എഫുകാര്‍ ക്രൂരമായി കൊല്ലപ്പെടുന്നുവെന്നും പങ്കജ് മിശ്ര വ്യക്തമാക്കി.

പത്താന്‍കോട്ട് ആക്രമണം നടന്ന സമയത്തും നമ്മുടെ ജവാന്റെ തലയറുത്തപ്പോഴും ഇപ്പോള്‍ സുക്മയില്‍ സന്ദര്‍ശനം നടത്താനൊരുങ്ങുന്ന പ്രതിരോധമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്നും മിശ്ര ചോദിക്കുന്നു. നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍ സുക്മയിലെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കരുത്. പകരം അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കണമെന്നും പങ്കജ് മിശ്ര വ്യക്തമാക്കി. അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാ സഹ ജവാന്‍മാരോടും പങ്കജ് മിശ്ര വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button