Latest NewsIndia

സമൂഹത്തിലെ ലിംഗ വിവേചനം ഇല്ലാതാക്കാനുള്ള സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം ഇങ്ങനെ

ന്യൂഡല്‍ഹി : സമൂഹത്തിലെ ലിംഗ വിവേചനം ഇല്ലാതാക്കാനുള്ള വിദേശ കാര്യ മന്ത്രി സുഷമസ്വരാജിന്റെ നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നു. മന്ത്രിമാര്‍ പങ്കെടുത്ത ദേശീയ വനിതാ നയ പുനരവോലകന യോഗത്തിലാണ് സുഷമ സ്വരാജ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കോളേജുകളില്‍ ഹോം സയന്‍സ് കോഴ്‌സുകള്‍ പഠിക്കാന്‍ ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും അവരുടെ പാചക നൈപുണ്യത്തിന് മൂര്‍ച്ച കൂട്ടണമെന്നും വിദേശ കാര്യ മന്ത്രി സുഷമസ്വരാജ്. സ്ത്രീകളെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്‌സ് എടുക്കാന്‍ പ്രേരിപ്പിക്കുകയും ആയോധന കലകള്‍ പഠിപ്പിക്കുകയും വേണം. സമൂഹത്തിലെ ലിംഗ വിവേചനം ഇതിലൂടെ കുറയ്ക്കാമെന്നും സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു.
‘ആണ്‍കുട്ടികളെ ഹോം സയന്‍സ് പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ സ്ത്രീകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരമ്പരാഗത ചിന്താഗതി ഭേദിക്കാനാവും. സ്ത്രീകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ ഇത്തരത്തില്‍ പുരുഷന്‍മാര്‍ക്കും സംഭാവന ചെയ്യാം. സ്ത്രീയും പുരുഷനും ഒരു പോലെ തൊഴിലിടങ്ങളിലുള്ള പുതിയ കാലത്ത് സ്ത്രീകള്‍ക്ക് മേല്‍ അമിതജോലിഭാരമാണെന്നും’ സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ആദ്യമായാണ് ദേശീയ വനിതാ നയം പുനരവലോകനം ചെയ്യുന്നത്. പുതിയ നയത്തില്‍ പുതിയ കാലത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ആരോഗ്യ പ്രശ്‌നങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button