Latest NewsNewsInternational

അബുദാബിയില്‍ ടാക്‌സി നിരക്കില്‍ വന്‍ വര്‍ധന : പുതുക്കിയ നിരക്ക് ഇങ്ങനെ

അബുദാബി : എമിറേറ്റില്‍ ടാക്‌സി നിരക്ക് കൂടും. തലസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ടാക്‌സി വാഹനങ്ങളിലെ മീറ്റര്‍ തോതില്‍ മാറ്റം വരുത്താന്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണു നിരക്കു വര്‍ധന നിലവില്‍ വരുന്നത്. പുതിയ മീറ്റര്‍ ഭേദഗതി അനുസരിച്ച് 5 ദിര്‍ഹം ആയിരിക്കും പകല്‍ യാത്രക്കുള്ള എറ്റവും ചുരുങ്ങിയ ചാര്‍ജ്. വാഹനത്തില്‍ കയറി ഇരിക്കുന്നതോടെ മീറ്റര്‍ സ്‌ക്രീനില്‍ 5 ദിര്‍ഹം തെളിയും.
രാത്രികാല യാത്രയ്ക്ക് അഞ്ചര ദിര്‍ഹം ആയിരിക്കും നിരക്ക്. രാവിലെ 6 മുതല്‍ പത്ത് മണി വരേ പകല്‍ നിരക്കില്‍ യാത്ര ചെയ്യാനാകും. രാത്രി പത്തിനു ശേഷം പുലര്‍ച്ചെ 6 വരേയുള്ള യാത്രക്കാണു നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരിക.

രാപ്പകല്‍ വ്യത്യാസമില്ലാതെ ഒരോ കിലോമീറ്റര്‍ സര്‍വീസിനും ഒരു ദിര്‍ഹമും 82 ഫില്‍സും നല്‍കേണ്ട വിധത്തിലാണു മീറ്ററുകള്‍ പുന:ക്രമീകരിക്കുക. അതേപ്രകാരം വാഹനം കാത്തുനില്‍ക്കുന്ന ഒരോ മിനിറ്റിനും 50 ഫില്‍സ് ഈടാക്കും.

ടാക്‌സി പകല്‍ യാത്രയ്ക്ക് ബൂക്ക് ചെയാന്‍ 4 ദിര്‍ഹമും രാത്രി സഞ്ചാര ബൂക്കിങ്ങിനു 5 ദിര്‍ഹവുമാണു സര്‍വ്വീസ് ചാര്‍ജ് നിശ്ചയിച്ചത് . എറ്റവും കുറഞ്ഞ യാത്രാ നിരക്ക് 12 ദിര്‍ഹമായി പരിമിതിപ്പെടുത്തിയിട്ടുണ്ട്. ഇരുനേരത്തുള്ള ലഘുയാത്രക്കും ഇതായിരിക്കും നിരക്ക്.

എയര്‍പ്പോര്‍ട്ട് ടാക്‌സി ചാര്‍ജും കൂടും

വിമാനത്താവള ടാക്‌സികളുടെ ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. വാനുകള്‍ക്കു 25 ദിര്‍ഹവും ലഘുവാഹനങ്ങള്‍ക്ക് 20 ദിര്‍ഹവുമായിരിക്കും എറ്റവും ചുരുങ്ങിയ യാത്രാ നിരക്കെന്നു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ അഹ്മദ് മുബാറക് അല്‍മസ്റൂഇ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button