KeralaLatest NewsNews

ഡിവൈ എഫ് ഐ പ്രവർത്തകർ വെളുക്കാൻ തേച്ചത് പാണ്ടായി- ആറിത്തുടങ്ങിയ പൊമ്പിളൈ സമരം ആവേശമായി മാറിയതിങ്ങനെ

 

മൂന്നാർ: മന്ത്രി എം എം മാണിയുടെ വിവാദ പരാമർശത്തെ തുടർന്ന് മൂന്നാറിൽ നടക്കുന്ന പൊമ്പിളൈ ഒരുമൈ സമരം പൊളിക്കാൻ ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ ശ്രമം വിഫലമായി. എന്നാൽ അവർ സമരപന്തൽ പൊളിക്കാൻ ശ്രമിച്ചതോടെ സമരം കൂടുതൽ ശക്തമായി മാറി.വിഷയത്തിന്റെ ചൂട് ആറിയതോട മാധ്യമങ്ങൽ പോലും പതിയെ സമരത്തെ കൈവിട്ടിരിക്കയായിരുന്നു.

ആം ആദ്‌മി പ്രവർത്തകരും പൊമ്പിളൈ ഒരുമൈ പ്രവർത്തകരും തമ്മിൽ ഉണ്ടായ വിള്ളൽ മുതലെടുത്തായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകർ സമരപന്തൽ പൊളിക്കാൻ ശ്രമിച്ചത്. എന്നാൽ സമരം പൊളിക്കാൻ വേണ്ടി സി.പി.എം പ്രവർത്തകർ കാട്ടിയ അമിതാവേശം വിനയായതോടെ സമരം വീണ്ടും ശക്തിപ്രാപിക്കുകയാണ്. പന്തൽ പൊളിക്കാൻ സി.പി.എം പ്രവർത്തകർ എത്തിയതോടെ ആം ആദ്മിക്കും പെമ്പിളൈ ഒരുമൈയ്ക്കുമിടയിലെ തർക്കവും തീർന്നു.

ഇത് സിപിഎമ്മിന് തന്നെ തിരിച്ചടിയായി.പെമ്പിളൈ ഒരുമൈയും ആം ആദ്മിയും തമ്മിലുള്ള തർക്കംമൂലം ദുർബലമാകേണ്ടിയിരുന്ന സമരം മൂന്നാറിലെ പാർട്ടിക്കാർ ഇടപെട്ട് വീണ്ടും ശക്തമാക്കിയെന്ന അഭിപ്രായമാണു സി.പി.എം ജില്ലാ നേതൃത്വത്തിന്. പന്തൽ പൊളിക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പാർട്ടി നടപടിയെടുത്തേക്കുമെന്നു സൂചനയുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button