KeralaLatest NewsNews

പോലീസുകാരന്‍ വീണു കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നൽകിയില്ല : പിന്നീട് സംഭവിച്ചത്

തളിപ്പറമ്പ്: സിനിമാ തിയേറ്ററിൽ നിന്ന് വീണു കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നൽകാത്ത സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സീനിയർ സി പി ഒ മുഹമ്മദ് സലീമിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ മാസം 12 നാണ് കേസിനാസ്പദമായ സംഭവം. സലീമിന്റെ ബന്ധുവിന്റെ പേഴ്‌സായിരുന്നു നഷ്ടപ്പെട്ടത്.

തിയേറ്ററിൽ ഒരുമിച്ച് സിനിമാ കാണാൻ പോയപ്പോൾ ബന്ധുവിന്റെ പേഴ്‌സ് നഷ്ടപ്പെടുകയായിരുന്നു. പേഴ്സ് നഷ്ടപ്പെട്ടുവെന്ന ബന്ധുവിന്റെ പരാതിയിൽ പോലീസ് തിയേറ്ററിനകത്തെ സി സി ടി വി പരിശോധിച്ചപ്പോൾ നിലത്ത് നിന്ന് സലിം പേഴ്‌സ് എടുക്കുന്നത് വ്യക്തമായിരുന്നു.

ഇത് സംബന്ധിച്ച് സലീമിനെ ചോദ്യം ചെയ്തതോടെയാണ് ഇയാൾ പേഴ്‌സ് മടക്കി നൽകിയത്. എന്നാൽ സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെ സലീമിനെതിരെ നടപടിയുണ്ടാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button