Latest NewsNewsIndia

കെ.ആര്‍.കെയ്ക്ക് മലയാളികളുടെ പൊങ്കാല : മൂന്ന് ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയനടന്‍ വെറും സി ക്ലാസ് നടനെന്ന് ആക്ഷേപിച്ച് കെ.ആര്‍.കെ

തിരുവനന്തപുരം: മോഹന്‍ലാല്‍-കെ.ആര്‍.കെ വിവാദം കെട്ടടങ്ങും മുന്‍പെ കെ.ആര്‍.കെയുടെ പതിവ് ശൈലി വീണ്ടും. ഇത്തവണ ഒളിയമ്പ് എയ്ത് വിട്ടത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ സാക്ഷാല്‍ മമ്മൂട്ടിയ്ക്ക് നേരെയും. മൂന്ന് ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയ നടനെ സി ക്ലാസ് നടന്‍ എന്നാണ് കെആര്‍കെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

മോഹന്‍ലാലിനെയും അമിര്‍ഖാനെയും ബാഹുബലിയുംകെ.ആര്‍.കെയുടെ വിമര്‍ശനത്തിന് ഇരയായിരുന്നു.
മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി എനിക്ക് പണം തന്നിട്ടുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇല്ല സര്‍. ആ സി ഗ്രേഡ് നടന്‍ ആരാണെന്ന് പോലും എനിക്കറിയില്ല-കെ.ആര്‍.കെ. ട്വിറ്ററില്‍ കുറിച്ചു.

ആയിരം കോടി മുതല്‍മുടക്കില്‍ മോഹന്‍ലാലിന്റെ മഹാഭാരതം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മോഹന്‍ലാല്‍ ഭീമനല്ല, ഛോട്ടഭീമാണെന്നായിരുന്നു കെ.ആര്‍.കെ.യുടെ പരിഹാസം. ഇതിനുശേഷം ലാല്‍ ആരാധകരുടെ പൊങ്കാലയായിരുന്നു കെ.ആര്‍.കെ.യ്ക്ക്. കെ.ആര്‍.കെ.യുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് മലയാളി സൈബര്‍ പോരാളികള്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനുശേഷം ക്ഷമാപണം നടത്തിയാണ് കെ.ആര്‍.കെ. തടിയൂരിയത്.
ഇതിന് ശേഷവും കെആര്‍കെ വിമര്‍ശനം തുടര്‍ന്നു. പിന്നീട് ബാഹുബലിക്കെതിരെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ബാഹുബലി ഒരു ചവറുപടമാണെന്നും ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ നിലവാരമേ അതിനുള്ളൂവെന്നുമായിരുന്നു ബാഹുബലിക്കെതിരായ വിമര്‍ശം. എസ്.എസ്. രാജമൗലി ഒരു മോശം സംവിധായകന്‍ മാത്രമല്ല, തട്ടിപ്പുകാരന്‍ കൂടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കെ.ആര്‍.കെ. പറഞ്ഞു.

ആമിര്‍ ഖാനായിരുന്നു ഖാന്റെ അടുത്ത ഇര. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ആമിര്‍ മരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ട്വീറ്റ്. ഒരുകാലത്ത് ദേശദ്രോഹിയായിരുന്ന ആമിര്‍ ഇപ്പോള്‍ ബിജെപി.ക്കാര്‍ക്ക് ദേശസ്‌നേഹിയായോ എന്നും കെ.ആര്‍.കെ. ചോദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button