KeralaLatest NewsNews

കോടതിയിൽ പരാജയപ്പെട്ട അഭിഭാഷകനോട് തന്നെ നിയമോപദേശം തേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയെ കുറിച്ച് കുമ്മനം

തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ഇതിനു പിന്നിൽ ടി.പി സെന്‍കുമാറിന്‍റെ പുനര്‍നിയമനം പരമാവധി വൈകിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ്. വിധി നടപ്പിലാക്കുന്നതിന് പകരം അത് എങ്ങനെ മറികടക്കാം എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് പോലും നീതി തേടി അലയേണ്ട സാഹചര്യമാണെന്നും കുമ്മനം പറഞ്ഞു.

ലോക്നാഥ് ബെഹ്റ സുപ്രീം കോടതി വിധിയോടെ പോലീസ് മേധാവിയല്ലാതായി. അതുകൊണ്ടു തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യതയില്ല. കോടതിയില്‍ പരാജയപ്പെട്ട അഭിഭാഷകനോട് തന്നെ നിയമോപദേശം തേടുന്ന ആദ്യ സര്‍ക്കാരാണിത്. മലയാളികള്‍ക്ക് ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ വേറൊരു സര്‍ക്കാരില്ലെന്നും കുമ്മനം പറഞ്ഞു.

സർക്കാർ മൂന്നാര്‍ ഭൂമി കയ്യേറ്റം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച സര്‍വകക്ഷി യോഗത്തിലേക്ക് മതമേലധ്യക്ഷന്‍മാരെ ക്ഷണിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണം. മതസ്ഥാപനങ്ങളുടെ പിന്‍ബലം കയ്യേറ്റക്കാര്‍ക്ക് ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള തന്ത്രമാണിത്. കയ്യേറ്റക്കാരുമായി ബന്ധമില്ലെന്ന് മതമേലധ്യക്ഷന്‍മാര്‍ വ്യക്തമാക്കിയിട്ടും അവരെ ഇതുമായി ബന്ധപ്പെടുത്തുന്നത് അവരുടെ പദവിയെ അവഹേളിക്കാനാണെന്നും കുമ്മനം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button