Latest NewsNewsIndia

ഇന്ത്യന്‍ യാത്രികര്‍ക്ക് ദുബായ് വിസ സേവനം ലഭ്യമാക്കി സ്പൈസ് ജെറ്റ്

ദുബായ്: ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ദുബായ് വിസ സേവനം ലഭ്യമാക്കി സ്പൈസ് ജെറ്റ്. കോസ്മോ ട്രാവല്‍ വേള്‍ഡുമായി ചേര്‍ന്നാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 14- 30 ദിവസത്തേയ്ക്കുള്ള ടൂറിസ്റ്റ് വിസകളാണ് എയര്‍ലൈന്‍ നല്‍കാന്‍ പദ്ധതിയിടുന്നത്. യു.എ.ഇ വിസ വിഭാഗം നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള, ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള ആര്‍ക്കും സേവനം ലഭ്യമാക്കുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

5,412 രൂപ മുതലാണ് സേവനത്തിനായി യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ‘സിംഗിള്‍ എന്‍ട്രി വിസയ്ക്കാണ്’ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നതെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button