KeralaLatest News

മുഖത്തലയില്‍ സംഘര്‍ഷം: സിപിഐ ഓഫീസ് അടിച്ചുതകര്‍ത്തു

കൊട്ടിയം: സി.പി.എം പഞ്ചായത്ത് അംഗമായ സതീഷ്‌കുമാറിനെ ആക്രമിച്ചതിന് പ്രതികാരമായി മുഖത്തലയില്‍ സി.പി.ഐ ഓഫിസ് അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിനുപിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് സിപിഐ ആരോപിക്കുന്നു.

എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം സതീഷ്‌കുമാറിനെ ആക്രമിച്ചിരുന്നു. സതീഷ്‌കുമാര്‍ പാലത്തറ എന്‍.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നേതൃത്വത്തിലുള്ള സ്വരലയ സംഘടനയുടെ ഓഫീസും തകര്‍ത്തിട്ടുണ്ട്. അതേസമയം, രണ്ടു ദിവസമായി മുഖത്തലയില്‍ എ.ഐ.എസ്.എഫിന്റെ ജില്ല സമ്മേളനം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

സമ്മേളനം നടന്ന ഓഡിറ്റോറിയത്തിന് മുന്നിലും റോഡിലും ഡി.വൈ.എഫ്.ഐ കൊടികെട്ടിയും റോഡില്‍ ചുവരെഴുത്ത് നടത്തിയും പ്രതിഷേധിച്ചിരുന്നു. ഇത് സി.പി.ഐയെ ചൊടിപ്പിച്ചിരുന്നു. സമ്മേളനം ആരംഭിച്ചപ്പോള്‍ ചിലര്‍ അസഭ്യം വിളിച്ചെന്നു പറഞ്ഞ് ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുഖത്തലയില്‍ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button