Latest NewsNewsInternational

അമേരിക്കയുടെ അന്ത്യശാസനം തള്ളി : യുദ്ധത്തിന് തയ്യാറാണെന്ന് ഉത്തരകൊറിയയുടെ വെല്ലുവിളി ; യുദ്ധം ഉണ്ടാകുമെന്ന ആശങ്കയില്‍ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍

സോള്‍: ലോകശക്തിയായ അമേരിക്കയുടെ അന്ത്യശാസനം പരസ്യമായി തള്ളി ഉത്തര കൊറിയ. ഏത് നിമിഷവും ആണവ പരീക്ഷണം വീണ്ടും നടത്തുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. അണവ പരീക്ഷണം നിശ്ചയിക്കുന്ന സമയത്ത് തന്ന നടത്താന്‍ തങ്ങള്‍ സജ്ജരാണെന്നും കൊറിയ വ്യക്തമാക്കി. പരീക്ഷണം നടത്തിയാല്‍ ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ രംഗത്ത് വന്നത്. ഉത്തര കൊറിയയുടെ പ്രകോപനം ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ വളരെ പേടിയോടെയാണ് നോക്കി കാണുന്നത്.
അതേസമയം ഏത് തരത്തിലുമുള്ള അമേരിക്കന്‍ ആക്രമണവും പ്രതിരോധിക്കാന്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്ന ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആണവായുധങ്ങളുടെ സുരക്ഷ ഇല്ലായിരുന്നുവെങ്കില്‍ തങ്ങളെ അമേരിക്ക നേരത്തെ തന്നെ തകര്‍ത്തുകളയുമായിരുന്നുവെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

രാജ്യന്തര തലത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ മറികടന്ന് 11 വര്‍ഷംകൊണ്ട് ഉത്തരകൊറിയ അഞ്ച് ആണവ പരീക്ഷണങ്ങല്‍ നടത്തിയിട്ടുണ്ട്. ആറാമത്തെ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് യുദ്ധസാഹചര്യത്തിലേക്ക് ഉത്തര കൊറിയ ഒരുങ്ങിയിരിയ്ക്കുന്നത്. മേഖലയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലും മുങ്ങിക്കപ്പലും എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button