Latest NewsGulf

ഖത്തര്‍ ഈ സുരക്ഷയില്‍ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍

വിമാന യാത്രക്കാരുടെ സുരക്ഷ നടപ്പിലാക്കുന്നതില്‍ ഖത്തര്‍ ലോക രാജ്യങ്ങളുടെ മുന്‍നിരയിലെത്തിയതായി റിപ്പോര്‍ട്ട്. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയതിനാലാണ് നേട്ടം കൈവരിക്കാനായതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട സേഫ്റ്റി ഓഡിറ്റ് റിപോര്‍ട്ടിലാണ് ഹമദ് വിമാനത്താവളം മികച്ച നേട്ടം കൈവരിച്ചതായി വ്യക്തമാക്കിയത്.

പുതിയ ഹമദ് രാജ്യാന്തര വിമാനത്താവളം ആരംഭിച്ചത് മുതല്‍ എല്ലാ മേഖലയിലും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ വലുപ്പം, യാത്രക്കാരുടെ എണ്ണം, സുരക്ഷാ സംവിധാനം, മാനുഷിക വിഭവങ്ങള്‍ തുടങ്ങിയവയിലെല്ലാം വികസനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബ്രിഗേഡിയര്‍ ഈസ അറാര്‍ അല്‍റുമൈഹി പറഞ്ഞു. ഏറ്റവും പുതിയ സുരക്ഷ ഉപകരണങ്ങളില്‍ പലതും ലോകത്ത് ആദ്യമായി ഹമദ് എയര്‍പോര്‍ട്ടിലാണ് സ്ഥാപിച്ചത്. ഇതിനകം അന്താരാഷ്ട്രതലത്തില്‍ നിരവധി പുരസ്‌കാരങ്ങളും നേട്ടങ്ങളും കൈവരിച്ച ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്, യാത്രക്കാരുടെ സുരക്ഷയുടെ പേരിലുള്ള അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് അധികൃതര്‍. സുരക്ഷക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് തങ്ങളെ മുന്‍ നിരയിലെത്തിക്കാന്‍ കാരണമായതെന്ന് വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇലക്ട്രോണിക് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 8.5 ലക്ഷം യാത്രക്കാരാണ് ഇ-ഗേറ്റ് വഴി രജിസ്റ്റര്‍ ചെയ്തതെന്നും അധികൃതര്‍ പറഞ്ഞു. വ്യക്തിഗത പരിശോധന, ലഗേജ് പരിശോധന തുടങ്ങിയവക്കും അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് .ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം, എയര്‍പോര്‍ട്ട് പാസ്പോര്‍ട്സ് വിഭാഗം, ഹമദ് വിമാനത്താവള മാനേജ്മെന്റ് എന്നിവയും നേട്ടം ഉണ്ടാക്കുന്നതിന് സഹായിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button