Latest NewsNewsInternational

വിമാനം ആകാശച്ചുഴിയില്‍ വീണു; നിരവധി പേര്‍ക്ക് പരിക്ക്

ബാങ്കോക്ക്‌•വിമാനം ആകാശച്ചുഴിയില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മോസ്കോയില്‍ നിന്നും ബാങ്കോക്കിലേക്ക് വരികയായിരുന്ന എയ്റോഫ്ലോട്ടിന്റെ ബോയിംഗ് 777 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇറങ്ങുന്നതിന് 40 മിനിറ്റ് മുമ്പായിരുന്നു സംഭവം.

തെളിഞ്ഞ ആകാശത്താണ് ആകാശച്ചുഴി രൂപപ്പെട്ടിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വിമാന ജീവനക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

വിമാനം പിന്നീട് ബാങ്കോക്കില്‍ സുരക്ഷിതമായി ഇറക്കി.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാങ്കോക്കിലേക്ക് മോസ്കോയില്‍ നിന്നും രണ്ട് പ്രതിദിന സര്‍വീസുകളാണ് എയ്റോഫ്ലോട്ട് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button