Latest NewsNewsInternational

ഇന്ത്യന്‍ കമ്പനി അമേരിക്കക്കാരെ ജോലിക്കെടുക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫോസിസ് അമേരിക്കയില്‍ കൂടുതല്‍ തദ്ദശീയ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പതിനായിരം അമേരിക്കക്കാരെ നിയമിക്കാനാണ് ഇന്‍ഫോസിസ് നീക്കം.

നാല് ഇടങ്ങളില്‍ സാങ്കേതിക കേന്ദ്രങ്ങള്‍ തുടങ്ങുകയാണ് ഇന്‍ഫോസിസ്. ഇതിലേക്കാണ് ഇത്രയധികം ജീവനക്കാരെ നിയമിക്കുന്നത്. ഇതില്‍ ആദ്യത്തെ സാങ്കേതിക കേന്ദ്രം ഇന്ത്യാനയില്‍ ഓഗസ്റ്റ് മാസത്തോടെ തുടങ്ങും.

ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, ടിസിഎസ് തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശ ജീവനക്കാരെ അമേരിക്കയിലെ തങ്ങളുടെ കമ്പനികളിലേക്ക് നിയമിക്കുന്നുവെന്നായിരുന്നു തദ്ദേശീയരെ നിയമിക്കണമെന്നാവശ്യപ്പെടുന്നവരുടെ വാദം. താല്‍ക്കാലിക വിസക്കാരെ നിയമിച്ച് ഇത്തരം കമ്പനികള്‍ അമേരിക്കക്കാരുടെ തൊഴില്‍ അവസരം കുറയ്ക്കുന്നുവെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. ഇത്തരക്കാരുടെ പ്രതിഷേധം മുതലെടുത്തായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റം.

അമേരിക്കയില്‍ ഇന്‍ഫോസിസ് കമ്പനികളില്‍ രണ്ടു ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇന്‍ഫോസിസിന്റെ നീക്കം അമേരിക്കയിലെ പരിചയസമ്പന്നരും ഉന്നതവിദ്യാഭ്യാസം നേടിയവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button