KeralaLatest NewsNews

‘ഒരു ദൈവം, ദൈവത്തിന് പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു’; മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജോയ് മാത്യു

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വീണ്ടും നടനും സംവിധായകനുമായ ജോയ് മാത്യു. ഇപ്പോൾ മൂന്നാർ വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തെയാണ് അദ്ദേഹം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. മതനേതാക്കളെ സര്‍വകക്ഷിയോഗത്തില്‍ ക്ഷണിച്ചത് ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ക്രിസ്ത്യന്‍ ,ഹിന്ദു ,മുസ്‌ലീം എന്നിവ മാത്രമാണു ഇപ്പോള്‍ നിലവിലുള്ള മതങ്ങള്‍ എന്നു പറഞ്ഞാലെങ്ങിനെ ശരിയാകുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ഇതൊരു നല്ല ചാന്‍സാണ്. എത്രയും വേഗം ഒരു മതം ഉണ്ടാക്കണം. എന്നിട്ട് ഒരു ചിഹ്നം കണ്ടുപിടിച്ച് അത് മൂന്നാറില്‍ സര്‍ക്കാര്‍ വക വല്ല മലയുടെ മുകളിലും സ്ഥാപിക്കണം. അതാകുമ്പോൾ ദേവാലയം സ്ഥാപിക്കാന്‍ ഒരു നൂറു ഏക്കർ നമുക്കും കിട്ടുമെന്ന് ജോയ് മാത്യു പറയുന്നു. പിന്നീട് നമുക്കതൊരു റിസോര്‍ട്ട് ആക്കി മാറ്റാം. എത്രയും പെട്ടെന്നു ഒരു ദൈവം, ദൈവത്തിനു പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നും ഇക്കാര്യത്തില്‍ നിങ്ങളുടെ ഒരോരുത്തരുടേയും സഹായം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക്  പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി
വിളിച്ചുകൂട്ടുന്ന സർവ്വകക്ഷി യോഗത്തിലേക്ക്‌ രാഷ്ട്രീയപാർട്ടിക്കാരെയും
ഉദ്യോഗസ്‌ഥരേയും വിളിക്കുന്നത്‌ നമുക്ക്‌ മനസ്സിലാക്കാം
ഇതിപ്പൊൾ
മതനേതാക്കളെയും
ക്ഷണിച്ചിരിക്കുന്നു-
ക്രിസ്ത്യൻ ,ഹിന്ദു ,മുസ്ലിം എന്നിവ മാത്രമാണു ഇപ്പോൾ നിലവിലുള്ള മതങ്ങൾ എന്നു പറഞ്ഞാലെങ്ങിനെ ശരിയാവും?
അപ്പോൾ ഇതൊരു നല്ല ചാൻസാണു
എത്രയും പെട്ടെന്ന് നമുക്കൊരു മതം ഉണ്ടാക്കി ഒരു ചിഹ്നം കണ്ടുപിടിച്ച്‌ അത്‌ മൂന്നാറിൽ സർക്കാർ വക വല്ല മലയുടെ മണ്ടക്കും സ്‌ഥാപിച്ചാൽ നമുക്കും കിട്ടും ദേവാലയം സ്‌ഥാപിക്കാൻ ഒരു നൂറു ഏക്കർ-
പിന്നീട്‌ നമുക്കതൊരു റിസോർട്ട്‌ ആക്കി മാറ്റാം- എന്തു പറയുന്നു?
അതിനാൽ നമുക്ക്‌ എത്രയും പെട്ടെന്നു
ഒരു ദൈവം ദൈവത്തിനു പറ്റിയ ചിഹ്നം
എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു- ഇക്കാര്യത്തിൽ നിങ്ങളുടെ ഒരോരുത്തരുടേയും സഹായം പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button