Kallanum Bhagavathiyum
Latest NewsFunny & Weird

ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് വിവാഹമോചനം

അമ്മാന്‍ : സ്റ്റാര്‍ ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് വിവാഹമോചനം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ യുവതി ഭക്ഷണത്തിന്റെ ഫോട്ടോ എടുക്കാനായി ഭര്‍ത്താവിനെ തടഞ്ഞതാണ് പ്രശ്നമായത്. ഇതില്‍ ദേഷ്യം പിടിച്ച യുവാവ് ഭാര്യയെ തലാഖ് ചൊല്ലുകയായിരുന്നു.

ഹോട്ടലില്‍ നല്ല തിരക്കായതിനാല്‍ ഏതാണ്ട് അര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഭക്ഷണമെത്തിയത്. ഇതോടെ യുവാവ് വിശന്ന് വലഞ്ഞിരുന്നു. ഭക്ഷണമെത്തി കഴിക്കാന്‍ തുടങ്ങുമ്പോള്‍ താനതിന്റെ ചിത്രമെടുക്കട്ടേയെന്ന് പറഞ്ഞ് യുവതി ഭര്‍ത്താവിനെ തടയുകയായിരുന്നു. തലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭക്ഷണത്തിന്റെ പണം നല്‍കാതെയാണ് ഹോട്ടല്‍ വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button