Latest NewsNewsIndia

വിള നശിപ്പിച്ചെന്നാരോപിച്ച് മൂരിക്ക് നേരെ ആസിഡ് ആക്രമണം- മിണ്ടാപ്രാണിയുടെ ആന്തരികാവയവങ്ങൾ തകർന്നു

ഹരിയാന : വിള നശിപ്പിച്ചെന്നാരോപിച്ച് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. വയലിൽ അതിക്രമിച്ചു കയറി വിള നശിപ്പിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ തെരുവിൽ അലയുന്ന മൂരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ മൂരിയുടെ പിൻഭാഗം പൊള്ളി ആന്തരീകാവയവങ്ങൾ തകർന്നു. മൂരിക്ക് നേരെയുള്ള ആക്രമണത്തിൽ എൻ ജി ഓ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

റോഡിന് വശം ചേര്‍ന്ന് പുല്ലു തിന്നുകയായിരുന്ന മൂരിയുടെ പിന്നിലൂടെ എത്തിയ ആളുകള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.വിവരമറിഞ്ഞ് ആംബുലന്‍സുമായെത്തിയ എന്‍ജിഒ വിഭാഗം മൂരിയെ മൃഗാശുപത്രിയിലെത്തിച്ചു. അതിന് ശംഭു എന്ന് പേരും നല്‍കി.ആന്തരികാവയവങ്ങള്‍ക്കും പിന്‍ കാലുകളിലൊന്നിനും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട് . ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നുണ്ടെങ്കിലും മുറിവുകള്‍ ഉണങ്ങി വരുന്നുണ്ടെന്നു ആശുപത്രി അധികൃതർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button