Latest NewsNewsIndia

പിതാവിന്റെ ജീവ ത്യാഗത്തിനു പകരമായി തനിക്ക് 50 പാക് തലകൾ വേണമെന്ന് പ്രേംസാഗറിന്‍റെ മകൾ

 

ന്യൂഡല്‍ഹി: പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സൈനികന്‍ പ്രേംസാഗറിന്‍റെ മകളുടെ ആവശ്യം ആർക്കും അന്യായമായി തോന്നിയില്ല. കാരണം അത്രമേൽ ഒരു ഭാരത പൗരന് വേദനയുണ്ടാക്കുന്നതായിരുന്നു പാക് സൈന്യം ആ മൃതദേഹത്തോട് കാട്ടിയ ക്രൂരത.പിതാവിന്‍റെ തലയ്ക്ക് പകരം തനിക്ക് 50 തലകള്‍ വേണമെന്ന് പ്രേംസാഗറിന്‍റെ പുത്രി സരോജ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ദിയോരിയ ജില്ലയിലാണ് പ്രേം സാഗറിന്റെ കുടുംബം. കനത്ത മോര്‍ട്ടാര്‍ ആക്രമണം നടത്തി സൈന്യത്തിന്‍റെ ശ്രദ്ധ തിരിച്ച ശേഷം നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് 250 മീറ്ററോളം നുഴഞ്ഞുകയറിയാണ് പാക് സേന ആക്രമിച്ചത്. ശരീരത്തു നിന്നും തലയറുത്തുമാറ്റിയായിരുന്നു പാക് സൈന്യം പ്രേം സാഗറുൾപ്പെടെ രണ്ടു സൈനീകരോട് ക്രൂരത കാട്ടിയത്.

കശ്മീരില്‍ പ്രശ്നങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നിയന്ത്രണ രേഖയിലെ ചിലയിടങ്ങള്‍ പാക് സൈനിക തലവന്‍ ജനറല്‍ ഖാമര്‍ ജാവേദ് ബജ്വ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്..ബിഎസ്‌എഫ് ന്‍റെ 200 ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിളായ പ്രേം സാഗറും . 22 സിഖ് റജിമെന്‍റിലെ നായ്ബ് സുബേദാര്‍ പരംജീത് സിംഗുമാണ് കൊല്ലപ്പെട്ട രണ്ടു സൈനികർ.ഇന്ത്യ ഇതിനു കനത്ത തിരിച്ചടി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button