Latest NewsFootballSports

റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക് ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്

മാഡ്രിഡ്: റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക്കില്‍  ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ചാമ്പ്യന്‍സ് ലീഗിലെ സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് അത്‌ലറ്റികോയെ മാഡ്രിഡ് തകർത്തത്.

റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബര്‍ണാബുവില്‍ നടന്ന മത്സരത്തിലെ  പത്താം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഗോൾ വലയിലാക്കി.73-ാം മിനിറ്റിലും,86-ാം മിനിറ്റിലുമാണ് റൊണാൾഡോ റയൽ മാഡ്രിഡിനായി വിജയ ഗോളുകൾ സ്വന്തമാക്കിയത്. മെയ് പത്തിനാണ് രണ്ടാം പാദ സെമി മത്സരം നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button