KeralaLatest NewsNews

കേരള കോൺഗ്രസിന് സിപിഎം മ്മിന്റെ പിന്തുണ- എതിർപ്പുമായി സിപി ഐ – മാണിയെ ഇനി വേണ്ടെന്ന് കോൺഗ്രസ് -നാടകീയ രംഗങ്ങള്‍

 

കോട്ടയം:  കോട്ടയത്ത് സിപിഎം പിന്തുണയോടെ കേരള കോണ്ഗ്രസ്സ് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തു. സിപിഎമ്മുമായി ധാരണയുണ്ടാക്കിയത്‌ കഴിഞ്ഞ മാസം മൂന്നിന് എന്ന് വിവരങ്ങള്‍. കോട്ടയത്തെ ഫലം അധികാര മോഹത്തിന്റെ ജാര സന്തതിയെന്നു  കോണ്‍ഗ്രസ്‌ പ്രതികരിച്ചു. വിശ്വാസ വഞ്ചനയെന്ന്‍ എം എം ഹസന്‍.

കൂടാതെ കേരള കൊണ്ഗ്രെസ്സിനെ ഇനി കൊണ്ഗ്രെസ്സ് മുന്നണിയില്‍ വേണ്ടെന്നും നേതാക്കള്‍ പ്രതികരിച്ചു. അതെ സമയം പി സി ജോര്‍ജ്ജ് പക്ഷം വോട്ട് അസാധുവാക്കി. പിജെ ജോസഫ് നിലപാട് വ്യക്തമാക്കണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.അതെ സമയം പുതിയ ഒരു മുന്നണിയെ എല്‍ ഡി എഫില്‍ ആവശ്യമില്ലെന്ന് സി പി ഐ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button