Latest NewsNewsGulf

വന്‍ ഇളവുകളുമായി എമിറേറ്റ്സ്

ദുബായ്•ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി യു.എ.ഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ്. പരിമിതകാലത്തേക്കുള്ള ഓഫറില്‍ യു.എ.ഇ നഗരങ്ങളില്‍ നിന്നും യു.എസ്, ഇന്ത്യ, ഫിലിപൈന്‍സ്, മലേഷ്യ, ചൈന, ജര്‍മനി തുടങ്ങി നിരവധി നഗരങ്ങളിലേക്ക് പറക്കാം.

605 ദിര്‍ഹം മുതല്‍ 5,190 ദിര്‍ഹം വരെയാണ് പ്രത്യേക നിരക്ക്. ഇപ്പോള്‍ ബുക്ക്‌ ചെയ്യുന്ന, ഏപ്രില്‍ 19 നും ഡിസംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്കാണ് ഈ ബജറ്റ് നിരക്ക് ബാധകമാകുക.

പ്രത്യേക നിരക്കില്‍ കുവൈത്തിലേക്ക് റിട്ടേണ്‍ ട്രിപ്പിന് വെറും 800 ദിര്‍ഹം മാത്രമേ ചെലവ് വരികയുള്ളൂ. ഹൈദരാബാദ്, ബെയ്റൂട്ട്, ക്വലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് 2,000 ദിര്‍ഹത്തില്‍ താഴെ മാത്രമാണ് നിരക്ക്. തിരുവനന്തപുരം ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആയിരത്തില്‍ താഴെ മാത്രമേ ചെലവ് വരികയുള്ളൂ.

ഓഫറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എമിറേറ്റ്സ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button