Latest NewsKerala

കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങി വിജയിച്ച ജോസ് കെ മാണി രാഷ്ട്രീയ വേശ്യാവൃത്തിക്ക് പോകണമെന്ന് കെഎസ്‌യു

കോട്ടയം: ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കെഎസ്‌യു. സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച കേരളകോണ്‍ഗ്രസ് അവസരവാദ പാര്‍ട്ടിയാണെന്ന് കെഎസ്യു കോട്ടയം ജില്ലാപ്രസിഡന്റ് ജോര്‍ജ് പയസ് പറയുന്നു. കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങി വിജയിച്ച ജോസ് കെ മാണി രാജിവെച്ച് രാഷ്ട്രീയ വേശ്യാവൃത്തിക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളകോണ്‍ഗ്രസ്-കോണ്‍ഗ്രസ് ബാന്ധവം അവസാനിപ്പിച്ചതോടെ ജില്ലയിലെ കോണ്‍ഗ്രസിന് ഇന്ന് സ്വാതന്ത്ര്യ ദിനമാണ്. മാണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കെഎസ്‌യു കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറയുന്നു. ജില്ലയിലെ ഒരു കാമ്പസില്‍ പോലും മാണിപ്പാര്‍ട്ടിക്ക് സ്വാധീനമില്ല.

പണ്ടെങ്ങോ ആനപ്പുറത്തു കയറിയതിന്റെ മഹിമ പറയുന്നവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം പരിഹസിച്ചു. കേരള കോണ്‍ഗ്രസുമായി രഹസ്യസ്വഭാവം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോകണമെന്നും ജോര്‍ജ് പയസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button