Latest NewsIndiaNews

ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ‘വ്യാജന്‍’ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു

കോയമ്പത്തൂര്‍: വ്യാജപേരില്‍ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി ചാറ്റ് ചെയ്ത് എട്ടാം ക്ലാസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച ലോഡ്ജ് ഉടമയെ പോലീസ് തെരയുന്നു.

തിരുപ്പൂര്‍ സ്വദേശിനിയായ എട്ടാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ 27-നാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ കുട്ടി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്.

ശിവ എന്നപേരില്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവുമായി എട്ടാംക്ലാസുകാരി പരിചയത്തിലാകുകയായിരുന്നു. തുടര്‍ന്ന് 27ന് കുട്ടി ഇയാളോടൊപ്പം ചെന്നൈയിലേയ്ക്കും പുതുച്ചേരിയിലേയ്ക്കും പോയി. ഇവര്‍ താമസിച്ച ലോഡ്ജിലെ വാടക കൊടുക്കാന്‍ കുട്ടിയുടെ ഒരു പവന്റെ മാലയും വിറ്റു. ഇവിടെവച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു.

ശിവയുടെ യഥാര്‍ത്ഥപേര് ഇബ്രാഹിം എന്നാണെന്ന് അറിഞ്ഞതോടെ ഇരുവരും വഴക്കുകൂടുകയും തമ്മില്‍ പിണങ്ങി പിരിയുകയും ചെയ്തു. ഇതിനിടെ ഇരുവരെക്കുറിച്ചും വിവരങ്ങള്‍ മനസിലാക്കിയ ലോഡ്ജ് ഉടമ പ്രഭാകരനും കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട് കുട്ടി വീട്ടിലെത്തുകയായിരുന്നു. ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാകരനു വേണ്ടി അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button