Latest NewsNewsIndia

കശ്മീരില്‍ ഭീകരർ പോലീസ് തോക്കുകൾ മോഷ്ടിച്ചു

ശ്രീനഗർ: ഭീകരർ പോലീസ് തോക്കുകൾ മോഷ്ടിച്ചു.. ജമ്മു കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് സംഭവം നടന്നത്. അഞ്ചു റൈഫിളുകളാണ് കോർട്ട് കോംപ്ലക്സിലെ ഗാർഡ് റൂം ആക്രമിച്ച ഭീകരർ കവർന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

തോക്കുകള്‍ മോഷണം പോയതിനെ തുടര്‍ന്ന് ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുൽഗാം ജില്ലയിൽ ബാങ്കിലെ പണവുമായി പോയ വാൻ ആക്രമിച്ച് അഞ്ചു പോലീസുകാരെയും രണ്ടു ബാങ്ക് ജീവനക്കാരെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button