Latest NewsKerala

ജോസ് കെ മാണിയെ യുഡിഎഫിന്റെ പടി കയറ്റില്ലെന്ന് കെസി ജോസഫ്

കൊച്ചി: ജോസ് കെ മാണിക്കെതിരെ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെസി ജോസഫ്. ജോസ് കെ. മാണിക്ക് ഇനി യുഡിഎഫില്‍ പ്രവേശനമില്ലെന്നാണ് അദ്ദേഹം പറയുന്നത്. യുഡിഎഫിന്റെ കട്ടില്‍കണ്ട് ഇനി കേരളാ കോണ്‍ഗ്രസ് പനിക്കേണ്ടെന്നും ജോസഫ് വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാകും. യുഡിഎഫ് വിട്ടപ്പോള്‍ തയാറാക്കിയ ധാരണയ്ക്കു വിരുദ്ധമായാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. കെ.എം. മാണിയുടെയും ജോസ് കെ. മാണിയുടെയും അറിവോടെയാണ് എല്ലാം നടന്നത്. കേരള കോണ്‍ഗ്രസിന്റെ ആറും കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളുമായി 14 പേര്‍ കരാറില്‍ ഒപ്പിട്ടിരുന്നു.

ഈ കരാറില്‍ ഒപ്പിട്ട രണ്ടാമത്തെയാളാണ് പ്രസിഡന്റായിരിക്കുന്നത്. ഈ ഏപ്രില്‍ മൂന്നിനുശേഷം എന്തു സംഭവമാണ് കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിന് അപമാനം ഉണ്ടാക്കിയതെന്ന് മാണി പറയണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button