NattuvarthaLatest News

മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിച്ചു

മാനന്തവാടി• റിബ്ലിക്ക് ലൈബ്രറി വെള്ളമുണ്ടയുടെ ആഭിമുഖ്യത്തില്‍ മിശ്രഭോജനത്തിന്‍റെ നൂറാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേരളയുക്തിവാദി സംഘം സംസ്ഥാന ജന. സെക്രട്ടറി  ഇരിങ്ങല്‍ കൃഷ്ണന്‍  പരിപാടി ഉദ്ഘാടനം ചെയ്തു. എ എന്‍ പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. വയനാട്ടിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ചെറുകര കെ ഗോവിന്ദന്‍റെ ഓര്‍മ്മയ്ക്ക് ഏര്‍പ്പെടുത്തിയ ഗ്രന്ഥശാല പുരസ്‌ക്കാരം  വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിക്ക് ഇരിങ്ങല്‍ കൃഷ്ണന്‍ സമ്മാനിച്ചു. വിവധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം   കേരളയുക്തിവാദി സംഘം പ്രസിഡന്റ് രാജു ജോസഫ് നിര്‍വ്വഹിച്ചു.  ചടങ്ങില്‍ എം  മുരളീധരന്‍, ഡോ ജയരാജന്‍, കെ പി സുരേഷ് കമാര്‍ ,എം മുകുന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

-അജു അജയ്

shortlink

Related Articles

Post Your Comments

Related Articles


Back to top button