KeralaLatest NewsNews

അഴിമതിക്കേസിൽ കോടതി ശിക്ഷിച്ച ഡോക്ടർമാർക്ക് സുഖചികിത്സ – രൂക്ഷവിമർശനവുമായി കോടതി

 

തി​രു​വ​ന​ന്ത​പു​രം: വാ​ക്​​സി​ന്‍ ഇ​ട​പാ​ടി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്​​ടം​വ​രു​ത്തി​യ കേ​സി​ല്‍ വി​ജി​ല​ന്‍​സ്​ കോ​ട​തി ശി​ക്ഷി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്‍ ഡ​യ​റ​ക്​​ട​ര്‍​മാ​ർ ജയിലിൽ പോകാതെ ആശുപത്രിയിൽ അഡ്മിറ്റ് ആയതിൽ കോടതിക്ക് കടുത്ത അതൃപ്തി. ഡോക്ടർമാരെ ജയിലിൽ പോകാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത നടപടിയിൽ വി​ദ​ഗ്​​ധ​പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ത​ന്ത്ര​മാ​യ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സെന്‍റ​റി​ലെ മെ​ഡി​ക്ക​ല്‍ സം​ഘത്തോട് കോടതി നി​ര്‍​ദേ​ശി​ച്ചു.

ഡോക്ടർമാരെ ആദ്യം ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ ചികിൽസിച്ച ഫോ​ര്‍​ട്ട് ആ​ശു​പ​ത്രി​യി​ലെ ഡോ. ​പ്രി​യ​ങ്ക, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ.​രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാടെടു​ത്തോ എ​ന്ന് കോ​ട​തി സം​ശ​യം​പ്ര​ക​ടി​പ്പി​ച്ചു. വൈദ്യ പരിശോധനയും ചികിത്സയും ഉൾപ്പെടെ ഡോക്ടർമാർ ഒത്തുകളിച്ചെന്നു തെളിഞ്ഞാൽ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും കോ​ട​തി ന​ല്‍​കി.

കോടതി ശിക്ഷിച്ച ഡോക്ടർമാരെ മറ്റു ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഹൃ​ദ്രോ​ഗ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും മെ​ഡി​ക്ക​ല്‍ ഐ.​സി.​യു​വി​ലും പ്ര​വേ​ശി​പ്പി​ച്ച​താ​യി വ​ഞ്ചി​യൂ​ര്‍ എ​സ്.​ഐ അ​ശോ​ക്​​കു​മാ​ര്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button