അടിമാലി: ഒരുകോടി രൂപയുടെ ഹാഷിഷുമായി അടിമാലിയില്‍ രണ്ടുപേര്‍ പിടിയില്‍. റവന്യൂ ഇന്റലിജന്‍സാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടിമാലി പൊന്നപ്പാല കരീം, കൊന്നത്തടി പാരിപ്ര സുരേന്ദ്രന് എന്നിവരെയാണ് ഡി.ആര്.ഐയുടെ കൊച്ചി യൂണിറ്റ് പിടികൂടിയത്.
അഞ്ചു പായ്ക്കറ്റുകളിലായാണ് ഹാഷിഷ് സൂക്ഷിച്ചിരുന്നത്. കരീമിന്റെ അടിമാലിയിലെ വീട്ടില്‍ നിന്നാണ് ഇത് കണ്ടത്തിയത്. ഡി.ആര്.ഐയും പോലീസും ഇരുവരുടേയും വീടുകളില്‍ പരിശോധന നടത്തി വരികയാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോകും എന്നാണ് വിവരം.
Post Your Comments