IndiaNewsInternational

ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്ഥാൻ റദ്ദാക്കി- യുദ്ധത്തിനുള്ള സൂചനയാണോ എന്ന് സംശയം

 

മുംബൈ:  പാകിസ്താന്‍ ഇന്റര്‍നാഷണണല്‍ എയര്‍ലൈന്‍സ് (പിഐഎ) കറാച്ചി-മുംബൈ പ്രതിവാര സര്‍വീസ് അവസാനിപ്പിക്കുന്നു.എല്ലാ വ്യാഴാഴ്ചയും കറാച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ(പിഐഎ) വിമാനമാണ് റദ്ദാക്കിയത്.മെയ് 11 മുതല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ എന്തുകൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തലാക്കുന്നത് എന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടില്ല. 11 മുതൽ ബുക്കിംഗുകള്‍ സ്വീകരിയ്ക്കുന്നില്ല എന്നാണ് പിഐഎ വെബ്സൈറ്റില്‍ പറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ ഡല്‍ഹി സര്‍വീസ് പതിവ് പോലെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ വളര്‍ന്ന് വരുന്ന അസ്വാരസ്യങ്ങളുടെ ഭാഗമായാണോ സർവീസ് നിർത്തലാക്കിയത്‌ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button