Latest NewsIndiaNews

കശ്മീരി ജനതയുടെ മനസ്സിൽ ഇന്ത്യാ വിരുദ്ധ വികാരം വളരുന്നതെങ്ങനെ എന്ന് കണ്ടെത്തി- സംഘർഷത്തിന് പിന്നിൽ ഇതാണ് കാരണം

ശ്രീനഗര്‍:  ജമ്മു കശ്മീരില്‍ ആസാദി കലാപങ്ങള്‍ക്ക് പിന്നില്‍ എന്താണെന്ന് കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ചില ടെലിവിഷൻ ചാനലുകളാണ് വില്ലന്മാർ. ഇതിൽ നിന്നും ഓരോ വീട്ടിലും ലഭ്യമാക്കുന്ന ടിവി ചാനലുകൾ വഴി സൗദിയിലെ മുസ്ലിം പണ്ഡിതന്മാരും പാകിസ്താനി വാർത്താ അവതാരകരുമാണ് കശ്മീരി ജനതയുടെ മനസ്സിൽ ഇന്ത്യാ വിരുദ്ധ വികാരം വളർത്തിക്കൊണ്ടുവരുന്നത്. പാകിസ്ഥാനും മറ്റൊരു രാജ്യവുമാണ് ജമ്മു കശ്മീരിൽ അക്രമം വിതയ്ക്കുന്ന ഭീകരസംഘടനകൾക്ക് ഫണ്ട് നൽകുന്നത്.

ഇന്ത്യ വിലക്കേർപ്പെടുത്തിയ സലഫി പണ്ഡിതൻ സാക്കിർ നായിക്കിന്‍റെ പീസ് ടിവി ഉൾപ്പെടെയുള്ള 50 ഓളം പാക് ചാനലുകളാണ് ലൈസൻസില്ലാതെ പ്രൈവറ്റ് കേബിൾ നെറ്റ് വർക്കുകൾ വഴി ജമ്മു കശ്മീരില്‍ പ്രവർത്തിയ്ക്കുന്നത്.ഇന്ത്യയില്‍ നിന്ന് കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കണമെന്നുള്ള കശ്മീരി ജനതയുടെ മുദ്രാവാക്യങ്ങൾക്കു പിന്നിൽ ഇത്തരം ചാനലുകൾക്ക് സ്വാധീനമുണ്ടെന്നു അവസാനം കണ്ടെത്തി.50,000 ഓളം സ്വകാര്യ കേബിൾ കണക്ഷൻ ശ്രീനഗറില്‍ മാത്രമുണ്ടെന്നാണ് കേബിൾ ഓപ്പറേറ്ററുടെ വെളിപ്പെടുത്തൽ.

കാശ്മീരിൽ ലൈസൻസുള്ള കേബിൾ നെറ്റ് വർക്ക് ടാറ്റാ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി, എയർടെൽ ഡിഷ് ടിവി എന്നിവയാണ്. എന്നാൽ ജനങ്ങൾ ഇതിനേക്കാൾ അനധികൃതമായി പ്രവർത്തിക്കുന്ന ചാനലുകളെ ആണ് ആശ്രയിക്കുന്നത്.ഈ സ്വകാര്യ കേബിൾ സർവ്വീസ് നൽകുന്നത് പാകിസ്താൻ സൗദി ചാനലുകൾ മാത്രമാണെന്നു ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പീസ് ടിവി ഉറുദു, സൗദി ഖുർആന്‍, അൽ അറേബ്യ, പൈഘാം, ഹിദായത്ത്, നൂർ, മദനി, സേഹർ, കർബള., ഹാദി, അരി ക്യൂ ടിവി, ബേതാദ്, അഹ്ലി ബട്ട്, മെസേജ്, ഫലക്, ജിയോ ന്യൂസ്, അരി ന്യൂസ്, ഡോണ്‍ ന്യൂസ് എന്നിവയുൾപ്പെടെയുള്ള പാകിസ്താന്റെയും സൗദിയുടെയും ടിവി ചാനലുകളാണ് ജമ്മു കശ്മീരിൽ സ്വകാര്യ കേബിൾ ഓപ്പറേറ്റർമാരുടെ ഒത്താശയോടെ ലഭിക്കുന്നത്. ഇവയെല്ലാം ഇന്ത്യയും ബംഗ്ളാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ച ചാനലുകളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button