Latest NewsNewsInternationalLife Style

സ്ലിം ബ്യൂട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒരു രാജ്യം

പാരിസ്: സൗന്ദര്യലക്ഷണങ്ങളിലൊന്നായി ലോകമാകമാനമുള്ള വനിതാ മോഡലുകള്‍ കരുതുന്ന ഒന്നാണ് മെലിഞ്ഞിരിക്കുക എന്നത്. എന്നാല്‍ ഈ സൗന്ദര്യ സങ്കല്‍പ്പങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ് മെലിഞ്ഞ സ്ത്രീകള്‍ക്ക് മോഡലിംഗ് രംഗത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു ഒരു രാജ്യം. ഫ്രാന്‍സിലാണ് സ്ലീം ബ്യൂട്ടികള്‍ക്ക് വിലക്ക് വന്നത്.

ആരോഗ്യവും ആവശ്യത്തിനു ശരീരഭാരവുമില്ലാത്ത, തീര്‍ത്തും മെലിഞ്ഞ മോഡലുകള്‍ക്ക് ഫ്രാന്‍സില്‍ നിരോധനമേര്‍പ്പെടുത്തി. ഇനി മുതല്‍ ഫ്രാന്‍സില്‍ മോഡലുകളാകണമെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി വേണം.

ശരീരഭാരം സംബന്ധിച്ച് ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ഇനി റാംപിന്റെ പടിപോലും കാണില്ല. മെലിയാന്‍ നടത്തുന്ന ശ്രമങ്ങളെ തുടര്‍ന്ന് മരണത്തിനുപോലും കാരണമാകുന്ന വിധത്തില്‍ മോഡലുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറി വരുന്നു എന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെതന്നെ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായിരുന്നുവെങ്കിലും ബോഡി മാസ് ഇന്‍ഡക്‌സ് സംബന്ധിച്ച് ഡോക്ടറുടെ സര്‍ട്ട്ഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ മോഡലിംഗ് ഏജന്‍സികളുടെ എതിര്‍പ്പ് ശക്തമായതിനേത്തുടര്‍ന്ന തീരുമാനം സര്‍ക്കാര്‍ നീട്ടുകയായിരുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക് 75,000 യൂറോ പിഴയും ആറുമാസം വരെ തടവു ശിക്ഷയും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button