Latest NewsNewsInternationalTechnology

പത്രവിതരണ പദ്ധതിയുമായി ആമസോണ്‍

മാഡ്രിഡ്: ഓണ്‍ലൈന്‍ ലോകത്ത് പ്രിന്റഡ് പത്രം കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സങ്കടങ്ങള്‍ക്കിടെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ പത്രവിതരണവും തുടങ്ങുന്നു. സ്‌പെയിനിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങുന്നത്.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം സേവനം ലഭ്യമാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ പത്രങ്ങള്‍ വീട്ടിലെത്തിക്കുന്നതാണ് ആമസോണിന്റെ പദ്ധതി. ഇനി അധിക തുക നല്‍കിയാല്‍ ഒരു മണിക്കൂറിനകം പത്രം ലഭ്യമാക്കും. ഇതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

തുടക്കത്തില്‍ മാഡ്രിഡ്, ബാഴ്സിലോണ തുടങ്ങിയ നഗരങ്ങളിലാണ് പദ്ധതി ആരംഭിക്കുക. എല്‍ പായിസ് എന്ന സ്പാനിഷ് ന്യൂസ് പേപ്പറാണ് ലഭ്യമാവുക.
അതേസമയം, പണം നല്‍കിയാലും ഒരു ദിവസത്തെ പത്രം മാത്രമായി ആമസോണ്‍ എത്തിക്കില്ല. നിശ്ചിത എണ്ണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മാത്രമാണ് വീടുകളില്‍ പത്രമെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button