Latest NewsKeralaNews

വീടിനടുത്ത് നിർത്തിയിട്ട കാറിൽ മദ്യപാനം- ചോദ്യം ചെയ്തയാളുടെ വീടിന് നേരെ ആക്രമണം നടത്തിയ എസ് എഫ് ഐ നേതാവിനും കൂട്ടാളികൾക്കുമെതിരെ കേസ്

കോട്ടയം: വീടിനടുത്തു റോഡരികില്‍ കാറിനുള്ളിലിരുന്നു മദ്യപിച്ചതിനെ ചോദ്യം ചെയ്തയാളുടെ വീടാക്രമിച്ച്  എസ് എഫ് ഐ നേതാവും കൂട്ടാളികളും. എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു വീട് ആക്രമിച്ചതെന്ന് വീട്ടുകാര്‍ പോലീസിൽ പരാതി  നൽകി.ശനിയാഴ്ച രാത്രി പത്തുമണിയോടെ കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപമുള്ള വി.കെ. സുകുവിന്റെ വീടിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്.

കൂടാതെ സംഘം വധ ഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി.രാത്രിയില്‍ സുകുവിന്റെ വീടിനു സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിലിരുന്ന് ഒരു സംഘം ചെറുപ്പക്കാര്‍ മദ്യപിച്ചതായും ഇത് ചോദ്യം ചെയ്ത സുകുവിനെ പിന്തുടർന്ന് വീട്ടിലേക്ക് ചെന്ന്  അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായാണ് പരാതി. വീടിനു സമീപം നിന്ന് കാർ മാറ്റി ഇടാൻ ആണ് താൻ ആവശ്യപ്പെട്ടതെന്നാണ് സുകു പറയുന്നത്.വീടിനുനേരെ കല്ലെറിയുകയും ചീത്ത വിളിക്കുകയും ചെയ്തതോടെ സുകുവിന്റെ ഭാര്യയും മക്കളും അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിൽ കൂടുതൽ ആളുകളെത്തി വീടിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്നാണ് കേസ്.സുകുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.എന്നാൽ റിജേഷ് മദ്യപിച്ചു എന്ന വാർത്ത തെറ്റാണെന്നു എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് പറഞ്ഞു. വേണമെങ്കിൽ ചികിത്സയിൽ കഴിയുന്ന റിജേഷിന്റെ രക്തം പരിശോധിക്കാമെന്നും ജെയ്ക് പറഞ്ഞു.സംഘർഷം ഉണ്ടായെന്നും ഇരു വിഭാഗത്തിനും പരിക്കേറ്റെന്നും ജെയ്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button